ആമസോണ്‍ കാനഡയുടെ വെബ്‌സൈറ്റില്‍ മോട്ടോ G6 ; വില ഏകദേശം 16200 രൂപ

motorolo1

മസോണ്‍ കാനഡയുടെ വെബ്‌സൈറ്റില്‍ മോട്ടോ G6 ഫോണ്‍ അവതരിപ്പിച്ചു. ഫോണിന്റെ ഫോട്ടോയോ ചിത്രങ്ങളോ സൈറ്റില്‍ ലഭ്യമല്ല. ഫോണിന്റെ പ്രതീക്ഷിക്കപ്പെടുന്ന വില 249.99 ഡോളര്‍ ആണ്. അതായത് ഏകദേശം 16200 രൂപ.

1080*2160 പിക്‌സെല്‍ റെസല്യൂഷനോട് കൂടിയ 5.7 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലേയായിരിക്കും ഫോണിലുണ്ടാവുകയെന്ന് ആമസോണ്‍ കാനഡ വ്യക്തമാക്കുന്നു. പിന്നില്‍ ഇരട്ട ക്യാമറകളുണ്ടാകും. പിന്നിലെ ക്യാമറകള്‍ 12MPയും 5MPയും ആണ്. സെല്‍ഫി ക്യാമറ 16 MP ആയിരിക്കും.

1.8 GHz ഒക്ടാകോര്‍ പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്ന ഫോണിലെ ചിപ്‌സെറ്റ് സ്‌നാപ്ഡ്രാഗണ്‍ 450 SoC ആയിരിക്കുമെന്നാണ് സൂചന.
32 GB, 64 GB എന്നിങ്ങനെ രണ്ട് മോഡലുകള്‍ പുറത്തിറങ്ങും. 32 GB മോഡലില്‍ 3GB റാമും അടുത്തതില്‍ 4 GB റാമും ഉണ്ടാകും. 3000 mAh ബാറ്ററിയാണ് ഫോണിന്.Related posts

Back to top