ഇകോമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്പ്കാര്‍ട്ടിനെ ആമസോണ്‍ വാങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

AMAZONE-FLIP-CART

ഗോള ഇകോമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്പ്കാര്‍ട്ടിനെ ആമസോണ്‍ ഇന്ത്യ വാങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. അതേസമയം വാള്‍മാര്‍ട്ട് ഫ്‌ളിപ്പ്കാര്‍ട്ടില്‍ 40 ശതമാനത്തോളം ഓഹരി നിക്ഷേപത്തിനൊരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 21 ബില്യണ്‍ ഡോളറിന്റ നിക്ഷേപമായിരിക്കുമെന്നാണ് സൂചന. രണ്ട് ഘട്ടമായായിരിക്കും നിക്ഷേപം നടത്തുക. എന്നാല്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല.

ഫുഡ്, ഗ്രോസറി മേഖലകളിലെ വികസനത്തിലൂടെ രാജ്യത്തെ ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ രംഗത്ത് കുത്തക ഉറപ്പിക്കുകയാണ് ലയനത്തിലൂടെ ഫ്‌ളിപ്പ്കാര്‍ട്ടും വാള്‍മാര്‍ട്ടും ലക്ഷ്യമിടുന്നതെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

Top