സ്മാര്‍ട്ട് ഫോണുകള്‍ക്ക് വമ്പിച്ച വിലക്കുറവുമായി ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ തുടങ്ങി

മുംബൈ: ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ ആരംഭിച്ചു. ഓഗസ്റ്റ് 10 വരെയാണ് ആമസോണിന്‍റെ ഗ്രേറ്റ് ഇന്ത്യൻ സെയിൽ നടക്കുന്നത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മുൻനിര ഇ കൊമേഴ്സ് കമ്പനികളായ ആമസോണും, ഫ്ലിപ്കാർട്ടും വൻ ഓഫർ വിൽപനയാണ് നടത്തുന്നത്.

ഫോണുകൾ, ഇലക്ട്രോണിക്സ്, ലാപ്‌ടോപ്പുകൾ, ക്യാമറകൾ, ഫാഷൻ, സൗന്ദര്യ വസ്തുക്കൾ, ടിവികൾ, വീട്ടുപകരണങ്ങൾ, ദൈനംദിന ആവശ്യവസ്തുക്കൾ, പലചരക്ക് സാധനങ്ങൾ എന്നിവ മികച്ച ഓഫർ വിലയിൽ ലഭ്യമാക്കുന്നുണ്ട്. എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്നവർക്ക് 10 ശതമാനം വിലക്കിഴിവ് ലഭിക്കും.

ആരെയും അമ്പരപ്പിക്കുന്ന മൊബൈല്‍ ഫോണ്‍ ഓഫറുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഐഫോൺ 13 ന്‍റെ 138 ജിബി മോഡല്‍ വന്‍ വിലക്കുറവില്‍ ആമസോണ്‍ വില്‍പ്പനയില്‍ ലഭിക്കും. 68,900 രൂപയ്ക്ക് ഈ ഫോണിന്‍റെ ഏത് കളര്‍ പതിപ്പും ലഭിക്കും. സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി ഫോൺ 30,990 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. റിയൽമി നാർസോ 50 5ജി 15,999 രൂപയ്ക്ക് വാങ്ങാം. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ 1,500 വീണ്ടും കുറയും.

Top