ഇന്ത്യയില്‍ എക്കോ ഡിവൈസുകള്‍ അവതരിപ്പിക്കാനൊരുങ്ങി ആമസോണ്‍

മസോണിന്റെ പുതിയ എക്കോ ഡിവൈസുകള്‍ അവസാനം ഇന്ത്യയിലേക്ക് എത്തുകയാണ്.

എക്കോ, എക്കോ പ്ലസ്, എക്കോ ഡോട്ട് എന്നീ അലക്‌സ എനേബിള്‍ഡ് ഡിവൈസുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ആമസോണ്‍ പ്രഖ്യാപിച്ചു.

ശബ്ദത്താല്‍ നിയന്ത്രിക്കാവുന്ന ഇത്തരം സ്പീക്കറുകള്‍ അലക്‌സ മുഖേനയാണ് പ്രവര്‍ത്തിക്കുന്നത്.

എക്കോയുടെ വോയ്‌സ് കണ്‍ട്രോള്‍ വഴി ശബ്ദം മാത്രം ഉപയോഗിച്ച് ഓരോ മുറിയിലുമിരുന്ന് നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും.ഇന്ത്യയില്‍ പ്രാദേശിക ഉച്ഛാരണത്തോടു കൂടിയ ഇംഗ്ലീഷ് ആയിരിക്കും അലക്‌സ ലഭ്യമാക്കുക.

ഇംഗ്ലീഷ് ഇതര ഭാഷകളും സപ്പോര്‍ട്ട് ചെയ്യും.നിലവില്‍ പത്തുലക്ഷത്തോളം പേര്‍ അലെക്‌സ ഉപയോഗിക്കുന്നുണ്ടെന്നും ഇപ്പോള്‍ ഇന്ത്യയിലും പുതിയ സാങ്കേതിക വിദ്യ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ആമസോണ്‍ ഡിവൈസസ് ആന്‍ഡ് സര്‍വീസസ് സീനിയര്‍ വൈസ് പ്രസിഡന്റ് ദേവ് ലിംപ് പറഞ്ഞു.

www.amazone.in വെബ്‌സൈറ്റിലൂടെ എക്കോ ഡിവൈസുകള്‍ വാങ്ങി തുടങ്ങാം.അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് വിലയില്‍ 30 ശതമാനം ഇളവും ഒരു വര്‍ഷത്തെ പ്രൈം മെംമ്പര്‍ഷിപ്പും ലഭിക്കും.

ഓഫര്‍ പരിമതമായ കാലയളവിലേക്ക് മാത്രമെ ലഭ്യമാകു. എല്ലാ ഡിവൈസുകളുടെയും ഷിപ്പിങ് ഒക്ടോബര്‍ 30 മുതല്‍ ആരംഭിക്കും.

Top