ബിസിനെസ്സ് കുതിപ്പിൽ ആമസോൺ മുന്നിൽ തന്നെ

വിൽപ്പനയിൽ 85 ശതമാനം വർധനവുയുമായി ആമസോൺ. 1.5 ലക്ഷം ഇന്ത്യൻ കച്ചവടക്കാർ അധികമായി എത്തി.വൻ നേട്ടങ്ങൾ സ്വന്തമാക്കി ആമസോൺ തങ്ങളുടെ കുതിപ്പ് തുടരുകയാണ്. ആകെയുള്ള വ്യാപാരികളിൽ 4,152 പേർ ഒരു കോടിയിലേറെ വിറ്റുവരവ് നേടിയതും ആമസോണിന് അഭിമാനകരമായ നേട്ടമായി മാറി.

70,000 ത്തോളം ഇന്ത്യൻ കയറ്റുമതിക്കാരും തങ്ങളുടെ പ്ലാറ്റ്ഫോമിന്റെ ഭാഗമായെന്ന് കമ്പനി അറിയിച്ചു.ദില്ലിയിലാണ് ആമസോണിന് ഏറ്റവും കൂടുതൽ സെല്ലർമാരുള്ളത്, 1.10 ലക്ഷം. മഹാരാഷ്ട്രയിൽ 87,000 പേരും ഗുജറാത്തിൽ 79,000 പേരുമുണ്ട്. ഇതിനെല്ലാം പുറമെ മുൻവർഷത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 85 ശതമാനം വളർച്ച നേടിയെന്നും കമ്പനി പറയുന്നു.

Top