ഉപഭോക്താക്കളോട് വെബ്‌സൈറ്റില്‍ ആധാറിന്റെ കോപ്പി ആവശ്യപ്പെട്ട് ആമസോണ്‍

amazone

മുംബൈ : പ്രമുഖ ഇകൊമേഴ്‌സ് സ്ഥാപനമായ ആമസോണ്‍ ഉപഭോക്താക്കളോട് വെബ്‌സൈറ്റില്‍ ആധാറിന്റെ കോപ്പി ആവശ്യപ്പെട്ടിരിക്കുകയാണ്.

നഷ്ടപ്പെട്ടു പോകുന്ന പാക്കുകള്‍ കണ്ടെത്തുന്നതിനായിട്ടാണ് ആമസോണ്‍ ഉപഭോക്താക്കളോട് ഇത്തരത്തിലൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

പാക്കേജ് നഷ്ടപ്പെട്ടെന്ന് പരാതിപ്പെടുന്ന ഉപഭോക്താക്കളുടെ വിശ്വാസ്യത ഉറപ്പു വരുത്തുന്നതിന് ആധാര്‍ ആവശ്യമാണെന്ന് ആമസോണ്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ആധാര്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ നഷ്ടപ്പെട്ട പാക്കുകള്‍ കണ്ടെത്തുക ശ്രമകരമായി തീരുകയും ധാരാളം സമയമെടുക്കുകയും ചെയ്യുമെന്ന് ഇവര്‍ ചൂണ്ടികാട്ടി.

ആധാര്‍ ഇല്ലാത്ത ഉപഭോക്താക്കള്‍ക്ക് മറ്റ് സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗപ്പെടുത്താനാകുമെന്നും ആമസോണ്‍ ഇന്ത്യയുടെ വക്താവ് അറിയിച്ചു.

ആമസോണ് പുറമേ എയര്‍ ബിഎന്‍ബി, യൂബര്‍, ഒല തുടങ്ങിയ കമ്പനികളും ഉപഭോക്താക്കളില്‍ നിന്നും ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

Top