ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഫാര്‍മസി സേവനം ആരംഭിക്കാനൊരുങ്ങി ആമസോണ്‍

ന്ത്യയില്‍ ഓണ്‍ലൈന്‍ ഫാര്‍മസി സേവനം ആരംഭിക്കുമെന്ന് ആമസോണ്‍. ‘ആമസോണ്‍ ഫാര്‍മസി’ എന്ന് അറിയപ്പെടുന്ന ഈ സര്‍വീസ് ഓവര്‍-ദി-കൗണ്ടര്‍, കുറിപ്പടി അടിസ്ഥാനമാക്കിയുള്ള മരുന്നുകള്‍, അടിസ്ഥാന ആരോഗ്യ ഉപകരണങ്ങള്‍, പരമ്പരാഗത ഇന്ത്യന്‍ ഔഷധ മരുന്നുകള്‍ എന്നിവ ലഭ്യമാക്കുമെന്ന് കമ്പനി പറഞ്ഞു.

ഇപ്പോള്‍ മരുന്ന് വിപണിയില്‍ നിലകൊള്ളുന്ന ഓണ്‍ലൈന്‍ മെഡിക്കല്‍ ഷോപ്പുകളായ മെഡ്ലൈഫ്, നെറ്റ്മെഡ്സ്, ടെമാസെക് പിന്തുണയുള്ള ഫാം ഈസി, സെക്വോയ ക്യാപിറ്റല്‍ പിന്തുണയുള്ള 1 എംജി എന്നിവയോടാണ് ആമസോണ്‍ ഫാര്‍മസിയുടെ മത്സരം.

Top