മുപ്പതു മണിക്കൂര്‍ നീണ്ട പ്രൈം ഡേ ഓഫറുകളുമായി ആമസോണ്‍ ഇന്ത്യ

യിരക്കണക്കിന് ചെറുകിട ബിസിനസുകാരും സംരംഭകരും പങ്കെടുക്കുന്ന മുപ്പത് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പ്രൈം ഡേ ഓഫറുകളുമായി ആമസോണ്‍ ഇന്ത്യ.

എല്ലാ പ്രൈം അംഗങ്ങള്‍ക്കും മേക്ക് മൈ ട്രിപ്, ബുക്ക് മൈ ഷോ, സ്വിഗി ഡോട്ട് കോം എന്നിവയില്‍ നിന്നായി 1100 രൂപയുടെ പ്രത്യേക ഓഫര്‍ സ്വന്തമാക്കാം.

ആമസോണ്‍ പേ ഉപയോഗിക്കുമ്പോള്‍ 20 ശതമാനം അധിക കാഷ്ബാക്ക് ലഭിക്കും. എച്ച്ഡിഎഫ്‌സി ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞത് 5000 രൂപയുടെ സാധനങ്ങള്‍ വാങ്ങുമ്പോള്‍ രണ്ടായിരം രൂപയ്ക്കുവരെ 15 ശതമാനം കാഷ് ബാക്ക് ലഭിക്കും.

ജൂലൈ അഞ്ചു മുതല്‍ പത്തു വരെ സ്ട്രീം ഫെസ്റ്റോടുകൂടിയാണ് പ്രൈം ഡേയുടെ തുടക്കം. ആറ് പുതിയ ഇന്ത്യന്‍, ഇന്റര്‍നാഷണല്‍ ബ്ലോക്ക്ബസ്റ്ററുകള്‍ ആറുദിവസങ്ങളിലായി അവതരിപ്പിക്കും.

പ്രൈം ഡേയില്‍ 20 ലക്ഷം ഓണ്‍ലൈന്‍ ഉല്‍പ്പന്നങ്ങള്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ സൗജന്യമായി ഡെലിവറി ചെയ്യുമെന്നും ആമസോണ്‍ ഇന്ത്യ അറിയിച്ചു.

ജൂലൈ പത്തിന് വൈകുന്നേരം ആറു മുതലാണ് പ്രൈം ഡേ ആരംഭിക്കുന്നത്. പ്രൈം ഡേയില്‍ മുപ്പത് മികച്ച ബ്രാന്‍ഡുകള്‍ പ്രത്യേകമായി പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കും.

Top