ഇന്‍ഷുറന്‍സ് മേഖലയിലേക്കും ചുവടുറപ്പിക്കാന്‍ ആമസോണ്‍ ഇന്ത്യ

amazone

ന്യൂഡല്‍ഹി: പ്രമുഖ ഇ- കൊമേഴ്‌സ് സ്ഥാപനമായ ആമസോണ്‍ ഡോട്ട്‌കോം ഇന്‍ഷുറന്‍സ് വിപണന മേഖലയിലും ചുവടുറപ്പിക്കുന്നു. സാമ്പത്തിക ഉത്പന്ന മേഖലയിലെ വൈവിധ്യവത്കരണം ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം.

ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ്, ജനറല്‍ ഇന്‍ഷുറന്‍സ് എന്നിവയുടെ വിപണനമാണ് ഉദ്ദേശിക്കുന്നത്. രാജ്യമൊട്ടാകെയുള്ള സാന്നിധ്യമാണ് ഇന്‍ഷുറന്‍സ് ഏജന്‍സിയെടുക്കാന്‍ ആമസോണ്‍ ഡോട്ട്‌കോമിന് പ്രേരണ.

2020ഓടെ രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖല 20 ലക്ഷം കോടി രൂപ മൂല്യമുള്ളതാകുമെന്നാണ് അസോചത്തിന്റെ വിലയിരുത്തല്‍.
ആമസോണിന് പിന്നാലെ ഫ്‌ളിപ്കാര്‍ട്ടും ഇന്‍ഷുറന്‍സ് ഏജന്‍സിയെടുക്കാന്‍ അപേക്ഷ നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. പേടിഎമ്മിനാകട്ടെ ഇപ്പോള്‍ തന്നെ കോര്‍പ്പറേറ്റ് ഏജന്‍സി ലൈസന്‍സുണ്ട്.

Top