Amazon India builds big web lead over flipkart

ബംഗുളുരു: വെബ് സൈറ്റ് സന്ദര്‍ശകരുടെ എണ്ണത്തില്‍ ഫ്‌ളിപ്കാര്‍ട്ടിനെ ആമസോണ്‍ ഇന്ത്യ മറികടന്നു.

ഡെസ്‌ക് ടോപ്, മൊബൈല്‍ വേര്‍ഷനുകളില്‍ ആമസോണ്‍ തന്നെയാണ് മുന്നിലെന്ന് സിമിലര്‍ വെബിന്റെ കണക്കുകള്‍ വിശകലനം ചെയ്ത് കൊട്ടക്ഇന്‍സ്റ്റിറ്റിറ്റിയൂഷണല്‍ ഇക്വിറ്റി വിശദീകരിക്കുന്നു

2015 നവംബര്‍ മുതല്‍ 2016 നവംബര്‍ വരെയുള്ള കാലയളവിലെ മൊബൈല്‍, ഡെസ്‌ക് ടോപ് ട്രാഫിക് കണക്കിലെടുത്താണ് ഈ വിലയിരുത്തല്‍. പ്രതിമാസം ശരാശരി 33 മുതല്‍ 62 ശതമാനംവരെ കൂടുതല്‍ ട്രാഫിക് ആമസോണ്‍ ഇന്ത്യക്ക് ലഭിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം, മൊബൈല്‍, ഡെസ്‌ക് ടോപ് വേര്‍തിരിച്ചുള്ള ട്രാഫിക് കണക്കുകള്‍ വിശകലനം ചെയ്തിട്ടില്ല.

ആമസോണിന് പ്രതിമാസം ശാരശരി 18 കോടി യൂസര്‍ വിസിറ്റാണ് ഉള്ളത്. ഫ്‌ളിപ്കാര്‍ട്ടിനാകട്ടെ 12 കോടിയും.

Top