അമ്പാനിയും ആമസോണും കൈകോര്‍ക്കാന്‍ ഒരുങ്ങുന്നു; ലക്ഷ്യം ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണി

മസോണ്‍ മേധാവി ജെഫ് ബെയ്സോസും മുകേഷ് അംബാനിയും കൈകോര്‍ക്കാനൊരുങ്ങുന്നു.ആമസോണ്‍ റിലയന്‍സ് റീട്ടെയ്ലിന്റെ 26 ശതമാനം ഓഹരി വാങ്ങാനൊരുങ്ങുന്നതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ഫെബ്രുവരിക്കു മുന്‍പ് ഇക്കാര്യത്തില്‍ നടപടിയുണ്ടാക്കാനാണ് നീക്കം. റോയിട്ടേയ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യ്തത്.

അമ്പാനി നിലവില്‍ 2.8 ലക്ഷം കോടി രൂപയുടെ കടത്തില്‍ മുങ്ങി നില്‍ക്കുകയാണെന്നും ഈ കടം വീട്ടാനാണ് അംബാനി തന്റെ റീട്ടെയില്‍ വിഭാഗത്തിന്റെ ഓഹരി ആമസോണിനു വില്‍ക്കുന്നതെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ വില്‍പനയില്‍ ആഗോള തലത്തില്‍ ആമസോണിനുള്ള പരിചയം ടെക്നോളജി തുടങ്ങിയവ തങ്ങള്‍ക്ക് ഉപകരിക്കുമെന്ന ചിന്തയും അമ്പാനിക്കുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സപ്ലൈ ചെയ്നുകളും ലോജിസ്റ്റിക്സും അടക്കമുള്ള ടെക്നോളജി തങ്ങള്‍ക്കും പ്രയോജനപ്പെടുത്താമെന്നും ആമസോണ്‍ കരുതുന്നുണ്ടാകാം. ഇന്ത്യയില്‍ പലചരക്കു വ്യാപാരം തുടങ്ങാനാണ് ആമസോണ്‍ അടുത്തകാലത്തായി ശ്രമിച്ചു വന്നത്. ഇന്ത്യയിലെ വിവിധ പലവ്യഞ്ജന വ്യാപരശാലകളുമായി ചേര്‍ന്ന് ഇതു നടപ്പാക്കാനാണ് കമ്പനി ശ്രമിച്ചുവന്നത്. ഇത് തങ്ങളുടെ റീട്ടെയില്‍ കടകളിലൂടെ നടത്തിയാല്‍ തങ്ങള്‍ക്കും ഗുണകരമാകുമെന്ന തിരിച്ചറിവാണ് അംബാനിയെയും ആമസോണിനെയും അടുപ്പിക്കുന്നതിലെ ഒരു പ്രധാന ഘടകം.

അതേസമയം ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണി 2021ല്‍ 8400 കോടി ഡോളറായി ഉയരുമെന്ന കണക്കു കൂട്ടല്‍ മുന്‍ നിര്‍ത്തി അതിന്റെ ഒരു പങ്ക് സ്വന്തമാക്കുക എന്നതാണ് ആമസോണിന്റെ പുതിയ നീക്കത്തിന് പിന്നിലുള്ള ലക്ഷ്യം എന്നും റിപ്പോര്‍ട്ടുണ്ട്. വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ കച്ചവടം നടത്തുന്നതിന് കൂടുതല്‍ ഇളവുകള്‍ കിട്ടുമെന്നാണ് ആമസോണ്‍ അടുത്തകാലം വരെ പ്രതീക്ഷിച്ചത്. ഒന്നും കിട്ടിയില്ലെന്നു മാത്രമല്ല. സര്‍ക്കാര്‍ അവര്‍ക്കു മുന്നില്‍ കൂടുതല്‍ വിലക്കുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഇവ മറികടക്കല്‍ തത്കാലം ഒരുരീതിയിലും നടക്കില്ലെന്ന തിരിച്ചറിവാണ് റിലയന്‍സുമായി ഒരു സഖ്യമുണ്ടാക്കാനുള്ള നീക്കം ആമസോണ്‍ തുടങ്ങിയത്.

Top