ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ നാളെ മുതൽ; വമ്പൻ ഓഫറുകൾ

മുംബൈ: ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ നാളെ ആരംഭിക്കും. ജനുവരി 13 മുതൽ ജനുവരി 18 വരെയാണ് വില്പന. സ്മാർട് ടിവികൾക്കും ഫോണുകൾക്കും വൻ ഓഫറുകളും ഇളവുകളുമാണ് ആമസോൺ ഇന്ത്യ ഒരുക്കിയിരിക്കുന്നത്.

സ്‌മാർട്ട്‌ഫോണുകൾക്കും ആക്‌സസറികൾക്കും 40% വരെ കിഴിവ്, ലാപ്‌ടോപ്പുകൾക്കും മറ്റ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾക്കും 75% കിഴിവ്, പലചരക്ക് സാധനങ്ങൾക്കും മറ്റ് ആമസോൺ ഫ്രഷ് ഇനങ്ങൾക്കും 50% കിഴിവ് ലഭിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

പുതുവർഷത്തിൽ ആമസോണിന്റെ ആദ്യ വിൽപ്പനയാണ്. വർഷാവസാനം നടക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ, പ്രൈം ഡേ സെയിൽ എന്നിവയാണ് ആമസോണിന്റെ മറ്റ് പ്രധാന വിൽപ്പനകൾ.

പ്രൈം അംഗങ്ങൾക്ക് 12 മണിക്കൂർ നേരത്തെ ആക്‌സസ് ലഭിക്കും.അതായത് വിൽപന ആരംഭിക്കുക നാളെ ഉച്ചയ്ക്കാണെങ്കിലും വാർഷിക ഫീസ് അടയ്‌ക്കുന്നവർക്ക് ഇന്ന് അർദ്ധരാത്രി 12 മണി മുതൽ ഉച്ചയ്ക്ക് 11:59 വരെ വിൽപ്പനയിലേക്ക് കടക്കാം.

സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടിവി, റഫ്രിജറേറ്ററുകൾ തുടങ്ങിയ ഗൃഹോപകരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഡിസ്‌കൗണ്ടുകളും ബാങ്ക് ഓഫറുകളും ഒരുക്കിയിട്ടുണ്ടെന്ന് കമ്പനി പറയുന്നു. മാത്രമല്ല, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾക്ക് ഉത്സവ സീസണിലെ വിൽപ്പന നിർണായകമാണ്. അതിനാൽത്തന്നെ ഉപയോക്താക്കളുടെ ശ്രദ്ധ ആകർഷിക്കാൻ വമ്പൻ ഓഫറുകളാണ് ഇവർ ഒരുക്കാറുള്ളത്.

കഴിഞ്ഞ വർഷത്തെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വലിയ തോതിൽ ഉപഭോക്തൃ സൈറ്റ് സന്ദർശനങ്ങൾ ഉണ്ടായെന്ന് ആമസോൺ പറഞ്ഞു. വിശാഖപട്ടണം, ജലന്ധർ, കോലാപൂർ തുടങ്ങിയ ടയർ II, ടയർ III നഗരങ്ങളിലെ ഉപഭോക്താക്കളിൽ നിന്നാണ് ഏകദേശം 80% ഓർഡറുകളും വന്നത്.

എതിരാളികളായ ഫ്ലിപ്പ്കാർട്ടിന്റെ മുൻനിര വിൽപ്പനയായ ബിഗ് ബില്യൺ ഡേയ്‌സിനും കഴിഞ്ഞ വർഷം 91 ദശലക്ഷം ഉപഭോക്തൃ സന്ദർശനങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Top