ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍; വണ്‍പ്ലസ് 6 64 ജിബി വാരിയന്റിന് 29,999 രൂപ

oneplus-6

മസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ വണ്‍പ്ലസ് 6 64 ജിബി വാരിയന്റിന് 5000 രൂപ ഡിസ്‌കൗണ്ട്. ഒക്ടോബര്‍ 10നാണ് ഫെസ്റ്റ് ആരംഭിക്കുന്നത്. 34,999 രൂപയുള്ള ഫോണിന് 29,999 രൂപയാണ് വില വരുന്നത്. ആമസോണ്‍ ഇന്ത്യയിലാണ് ഇപ്പോള്‍ ഫോണ്‍ ലഭ്യമാകുന്നത്.

വണ്‍പ്ലസ് 6ന് 6.28 ഇഞ്ചിന്റെ അമലോഡ് ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. 2280×1080 ന്റെ പിക്‌സല്‍ റെസലൂഷന്‍ ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ ഫോണിന്റെ ഡിസ്‌പ്ലേ റേഷിയോ 19:9 ലാണ് എന്നാണ് സൂചന. AIDA64 ഹാര്‍ഡ്‌വെയറാണ് ഫോണില്‍.

സ്‌നാപ്പ്ഡ്രാഗന്റെ 845 പ്രോസസറിലാണ് ഫോണിന്റെ പ്രവത്തനം എന്നാണ് സൂചനകള്‍. ആന്‍ഡ്രോയിഡിന്റെ 8.1 ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. 20MP,16MPഡ്യൂവല്‍ പിന്‍ ക്യാമറകളാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത്. 20MPയാണ് മുന്‍ ക്യാമറ. 3,300 എംഎഎച്ചാണ് ബാറ്ററി.

Top