ആമസോണില്‍ ഓഫര്‍ പെരുമഴ ; വില്‍പ്പന ഇന്നു മുതല്‍

വന്‍ ഓഫര്‍ വില്‍പ്പനയുമായി ആമസോണ്‍ ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനി. ഇന്നു മുതല്‍ മൂന്ന് ദിവസത്തേക്കാണ് ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ നടക്കുന്നത്.

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 50 ശതമാനം വരെയും ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്ക് 60 ശതമാനം വരെയും ഇളവ് ലഭിക്കും. ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 80 ശതമാനം വരെയും ഇളവുകള്‍ നല്‍കുന്നുണ്ട്.

ആപ്പിള്‍,സാംസങ്, ലെനോവോ,സോണി,വണ്‍പ്ലസ് തുടങ്ങിയവയുടെ ഹാന്‍ഡ്‌സെറ്റുകള്‍ വില്‍പ്പനയ്ക്കുണ്ട്.74,690 രൂപ വിലയുള്ള സാംസങ് ഗ്യാലക്‌സി നോട്ട്8 39,990 രൂപയ്ക്കാണ് വില്‍ക്കുന്നത്. 22,999 രൂപയുടെ വാവെയ് പി20 ലൈറ്റ് 12,999 രൂപയ്ക്ക് സ്വന്തമാക്കാം

നോകോസ്റ്റ് ഇഎംഐ, ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡ് ഇളവുകള്‍ എന്നിവ ലഭിക്കും. കൂടാതെ എച്ച്ഡിഎഫ്‌സി കാര്‍ഡുകള്‍ വഴി ഷോപ്പിങ് നടത്തുന്നവര്‍ക്ക് 10ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കും.

Top