വമ്പന്‍ ഓഫറുകളുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവെല്‍ ഇന്ന് മുതല്‍

പഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച ഓഫറുമായി പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റായ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍. ഇന്ന് മുതല്‍ 17 വരെയാണ് വമ്പന്‍ ഓഫറുകളുമായി ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍.

ഓഫറുകള്‍ക്ക് പുറമെ സ്പെഷല്‍ ഡിസ്‌ക്കൗണ്ടുകളും നോ-കോസ്റ്റ് ഇഎംഐ, എക്‌സ്ചേഞ്ച് ഓഫറുകളും ആമസോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിജയദശമി, മഹാനവമി ദിനങ്ങളോടനുബന്ധിച്ച് നടത്തിയിരുന്ന സ്പെഷ്ല്‍ സെയിലിന് സമാനമായ ഓഫറുകളാണ് സ്മാര്‍ട്‌ഫോണുകള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കും ഇയര്‍ഫോണും ടെലിവിഷനും ഉള്‍പ്പെടുന്ന മറ്റു ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്കും നല്‍കുന്നത്.

ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് ലഭിക്കും.

കഴിഞ്ഞ് സെയിലില്‍ 42,999 രൂപയ്ക്ക് വിറ്റിരുന്ന സാംസങ് ഗ്യാലക്‌സി നോട്ട് 9 അതേ വിലയ്ക്ക് തന്നെയാകും ഇത്തവണയും എത്തുന്നത്. 11,000 രൂപ വിലയുള്ള സാംസങ് ഗ്യാലക്‌സി m30 9,999 രൂപയ്ക്കും ലഭിക്കും. വണ്‍പ്ലസിന്റെ വണ്‍പ്ലസ് 7 പ്രോയ്ക്ക് 4000 രൂപയുടെ ഡിസ്‌ക്കൗണ്ട് ആമസോണ്‍ തന്നെ നല്‍കുന്നുണ്ട്. 48,999 രൂപയുടെ ഫോണ്‍ 44,999 രൂപയ്ക്കാകും സ്പെഷ്യല്‍ സെയിലില്‍ ഉപഭോക്താക്കളിലെത്തുക. ലാപ്ടോപ്പുകളില്‍ ഡെല്‍ ഇന്‍സ്പൈറോണ്‍ 3480ന്റെ വില 40,990 രൂപ മാത്രമാണ്. ലെനോവ സ്മാര്‍ട് ടാബ് m10 16,990 രൂപയ്ക്കും ലഭിക്കും.

Top