വിലക്കുറവ് ; ആമസോണിനും, ഫ്‌ളിപ്കാർട്ടിനുമെതിരെ മൊബൈൽ നിർമ്മാതാക്കൾ

AMAZONE-FLIP-CART

ന്യൂഡല്‍ഹി: വിലക്കുറവില്‍ ഹാന്‍ഡ് സെറ്റുകള്‍ വില്‍ക്കുന്ന ആമസോണിന്റേയും, ഫ്‌ളിപ്കാര്‍ട്ടിന്റേയും നടപടിയ്‌ക്കെതിരെ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കള്‍. ഇകൊമേഴ്‌സ് സ്ഥാപനങ്ങള്‍ പ്രത്യക്ഷ വിദേശ നിക്ഷേപ നിയമങ്ങള്‍ ലംഘിക്കുന്നതായി കാണിച്ച് ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്‍ കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭുവിന് പരാതി നല്‍കി.

എഫ്ഡിഐ നിയമങ്ങള്‍ ലംഘിച്ച് വ്യാപാര പങ്കാളികളുമായി ചേര്‍ന്ന് കുറഞ്ഞ വിലയ്ക്ക് മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ വില്ക്കുന്നതിലൂടെ ഓഫ്‌ലൈന്‍ ചെറുകിട കച്ചവടക്കാരുടെ വരുമാനത്തില്‍ കുറവുണ്ടാകുന്നു എന്നതാണ് നിര്‍മ്മാതാക്കള്‍ ഉന്നയിക്കുന്ന ആക്ഷേപം. രാജ്യത്തെ ആറുകോടി ജനങ്ങളുടെ തൊഴിലിനെ ഇത് ബാധിക്കുമെന്നും അസോസിയേഷന്‍ പറയുന്നു.

എന്നാല്‍ ആമസോണ്‍ ഐസിഎയുടെ ആരോപണങ്ങള്‍ നിഷേധിച്ചു. രാജ്യത്തെ നിയമങ്ങള്‍ക്കനുസൃതമായാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും വില്പനക്കാരാണ് ഉത്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതെന്നും ആമസോണ്‍ വ്യക്തമാക്കി.

Top