ആമസോണ്‍ മഴക്കാടുകള്‍ കത്തുന്നു; മറ്റ് രാജ്യങ്ങള്‍ ഇടപെടേണ്ടതില്ല; ബ്രസീല്‍ പ്രസിഡന്റ്

ബ്രസീലിയ: ബ്രസീലില്‍ ആമസോണ്‍ കാടുകള്‍ കത്തിയമരുകയാണ്. ഭൂമിയിലെ ഏറ്റവും വലിയ മഴക്കാടുകള്‍ കാട്ടുതീയില്‍ വെന്തുരുകുന്ന കാഴ്ച്ച നിസ്സഹായതയോടെ നോക്കുകയാണ് ലോകം.

നമ്മുടെ വീട് കത്തുകയാണെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രതികരിച്ചത്. അതേസമയം ഇത് ബ്രസീലിന്റെ ആഭ്യന്തര പ്രശ്‌നമാണെന്നും മറ്റ് രാജ്യങ്ങള്‍ ഇതില്‍ ഇടപെടേണ്ടതില്ലെന്നുമാണ് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സനാരോ വ്യാഴാഴ്ച പറഞ്ഞത്. ”ഈ രാജ്യങ്ങള്‍ ഇങ്ങോട്ടേക്ക് പണം നല്‍കുന്നു, അത് സഹായമായല്ല നല്‍കുന്നത്. ഞങ്ങളുടെ പരമാധികാരത്തില്‍ ഇടപെടുകയാണ് അവരുടെ ലക്ഷ്യമെന്നും ബോള്‍സനാരോ പറഞ്ഞു.

ബോള്‍സോനാരയുടെ നയങ്ങളോട് നേരത്തെ തന്നെ ഇവിടെ പ്രതിഷേധങ്ങളുയരുന്നുയര്‍ന്നിട്ടുണ്ട്. കാര്‍ഷികാവശ്യങ്ങള്‍ക്കടക്കം ആമസോണ്‍ കാടുകള്‍ കയ്യേറുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ എതിര്‍പ്പും ഉണ്ടായില്ലെന്നും എന്നാല്‍ അതിനെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളാണ് ബോള്‍സോനാരയുടേതെന്നും നേരത്തെതന്നെ വിയോജിപ്പ് ഉയരുന്നുണ്ട്.

Top