ആമസോണ്‍ ഫാബ് ഫോണ്‍ ഫെസ്റ്റിന് തുടക്കമായി

മികച്ച വിലക്കിഴിവും വമ്പന്‍ ഓഫറുകളുമായി ഇ-കോമേഴ്സ് ഭീമന്‍ ആമസോണിന്റെ ഫാബ് ഫോണ്‍ ഫെസ്റ്റ് തിങ്കളാഴ്ച ആരംഭിച്ചു. ഈ മാസം 25 വരെ നീണ്ടു നില്‍ക്കുന്ന ആമസോണ്‍ ഫാബ് ഫോണ്‍ ഫെസ്റ്റില്‍ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, ഇഎംഐ ട്രാന്‍സാക്ഷനുകള്‍ക്ക് 10 ശതമാനം സേവിങ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടാതെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും എക്‌സ്‌ചേഞ്ച് ഓഫറുകളും ആമസോണ്‍ ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. റെഡ്മി 9A, റെഡ്മി 9 പ്രൈം, വണ്‍പ്ലസ് 8T, സാംസങ് ഗാലക്‌സി M21 എന്നിങ്ങനെ വിവിധ സ്മാര്‍ട്ട്‌ഫോണുകള്‍ക്കാണ് ആമസോണ്‍ ഫാബ് ഫോണ്‍ ഫെസ്റ്റില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

വണ്‍പ്ലസ് 8T-യ്ക്ക് 2,500 രൂപയുടെ ഡിസ്‌കൗണ്ട് ആണ് ആമസോണ്‍ ഫാബ് ഫോണ്‍ ഫെസ്റ്റില്‍ ഒരുക്കിയിരിക്കുന്നത്. വിലക്കുറവില്‍ ഫോണ്‍ നേടാന്‍ കമ്പനി ഒരു കൂപ്പണ്‍ കോഡ് പുറത്തിറക്കിയിട്ടുണ്ട്. ചെക്ക്ഔട്ട് സമയത്ത് വിലവിവരങ്ങള്‍ക്ക് താഴെയുള്ള കൂപ്പണ്‍ ഓപ്ഷനില്‍ നിന്നും ഇത് തിരഞ്ഞെടുക്കാം. കൂപ്പണ്‍ ഡിസ്‌കൗണ്ട് ചേരുമ്പോള്‍ വണ്‍പ്ലസ് 8Tയുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 40,499 രൂപയും, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 43,499 രൂപയായും വില കുറയും.

സമാനമായി വണ്‍പ്ലസ് 8 പ്രോയ്ക്ക് 3,500 രൂപയുടെ കൂപ്പണ്‍ ഡിസ്‌കൗണ്ട് ആണ് ഒരുക്കിയിരിക്കുന്നത്. ഇതോടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 51,499 രൂപയും, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 56,499 രൂപയുമായി വില കുറയും. മാത്രമല്ല എക്‌സ്‌ചേഞ്ച് ഓഫര്‍ സഹിതവും വണ്‍പ്ലസ് 8 പ്രോ വാങ്ങാം.

റെഡ്മി നോട്ട് 9 പ്രോ മാക്സിന് 2,000 രൂപയുടെ വിലക്കിഴിവാണ് ആമസോണ്‍ ഫാബ് ഫോണ്‍ ഫെസ്റ്റില്‍. ഇതോടെ 6 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 14,999 രൂപയായും 6 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 17,499 രൂപയായും വില കുറയും. റെഡ്മി 9 പ്രൈമിന്റെയും വില കുറച്ചിട്ടുണ്ട്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷന് 9,499 രൂപയാണ് ഓഫര്‍ വില.

 

Top