ആമസോണ്‍ എക്കോ ഷോ 8 സെക്കന്‍ഡ് ജനറേഷന്‍ ഇന്ത്യയിലെത്തി

മസോണ്‍ എക്കോ ഷോ 8 സെക്കന്‍ഡ് ജനറേഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഈ ഡിവൈസ് 2019 ല്‍ ആരംഭിച്ച എക്കോ ഷോയുടെ ഒരു അപ്‌ഗ്രേഡഡ് ഓപ്ഷനാണ്. സെക്കന്‍ഡ് ജനറേഷന്‍ എക്കോ ഷോ 8 ല്‍ 8 ഇഞ്ച് എച്ച്ഡി സ്‌ക്രീന്‍, മെച്ചപ്പെടുത്തിയ 13 മെഗാപിക്‌സല്‍ ക്യാമറ, ബാലന്‍സ്ഡ് സൗണ്ട് ഔട്ട്പുട്ടിനായി ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകള്‍ എന്നിവയുണ്ട്.

ഈ ഡിവൈസ് ഒരു പുതിയ മൈക്രോഫോണ്‍, ക്യാമറ നിയന്ത്രണങ്ങള്‍, നിങ്ങളുടെ വോയ്സ് റെക്കോര്‍ഡിംഗുകള്‍ ഡിലീറ്റ് ചെയ്യുവാനുള്ള കഴിവ് എന്നിവയുമായി വരുന്നു. ഡിസ്‌പ്ലേകളുള്ള മറ്റെല്ലാ പുതിയ ഡിവൈസുകളെയും പോലെ അലക്‌സാ റെക്കോര്‍ഡ് ചെയ്യുന്നുവെന്ന് തോന്നുകയാണെങ്കില്‍ ക്യാമറ അടയ്ക്കുന്നതിന് ബില്‍റ്റ്-ഇന്‍ കവറുകളുമായി എക്കോ ഷോയും വരുന്നു. കൂടാതെ, 24,999 രൂപയ്ക്ക് ഒരു സ്വിവല്‍ ഡിസ്‌പ്ലേയില്‍ അവതരിപ്പിച്ച എക്കോ ഷോ 10 ന്റെ വില കുറഞ്ഞ ഓപ്ഷനാണ് എക്കോ ഷോ 8 സെക്കന്‍ഡ് ജനറേഷന്‍. എക്കോ ഷോ 8 കൂടുതല്‍ ഒതുക്കമുള്ളതും ഇഷ്ടമുള്ളിടത്ത് സ്ഥാപിക്കുന്നതുമാണ്.

ആമസോണ്‍ എക്കോ ഷോ 8 ല്‍ 8 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് നല്‍കിയിട്ടുള്ളത്. ഇത് സിനിമകള്‍, വെബ് സീരീസ് മുതലായവ കാണാന്‍ വളരെ അനുയോജ്യമാണ്. ആമസോണ്‍ പ്രൈം വീഡിയോ, നെറ്റ്ഫ്‌ലിക്‌സ് എന്നിവയില്‍ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട ടിവി സീരീസുകളോ സിനിമകളോ പ്ലേ ചെയ്യാന്‍ അലക്സയോട് ആവശ്യപ്പെടുകയോ അല്ലെങ്കില്‍ ആമസോണ്‍ പ്രൈം മ്യൂസിക്, സ്പോട്ടിഫൈ, ജിയോസാവ്, ആപ്പിള്‍ മ്യൂസിക്, ഹംഗാമ മ്യൂസിക് അല്ലെങ്കില്‍ ഗാന എന്നിവയില്‍ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട മ്യൂസിക് പ്ലേ ചെയ്യാന്‍ അലക്സയോട് ആവശ്യപ്പെടുകയോ ചെയ്യാം. ആമസോണ്‍ പ്രൈം മ്യൂസിക്ക് അല്ലെങ്കില്‍ സ്‌പോട്ടിഫൈയില്‍ പ്ലേ ചെയ്യുന്ന പാട്ടിനെ അടിസ്ഥാനമാക്കി മ്യൂസിക് പ്ലേലിസ്റ്റുകളോ സ്റ്റേഷന്‍ ശുപാര്‍ശകളോ അലക്‌സാ കാണിച്ചുതരുന്നതാണ്.

നിങ്ങളുടെ സ്മാര്‍ട്ട് ഗൃഹോപകരണങ്ങളായ ലൈറ്റുകള്‍, പ്ലഗ്‌സ്, എസി, ഫാനുകള്‍, ടിവികള്‍, ഗീസര്‍ എന്നിവ അലക്സയുമായി ജോടിയാക്കാനും ഡിവൈസുകളിലേക്കോ എക്കോ ഷോ 8 ന്റെ ക്യാമറയില്‍ നിന്നുള്ള ഫീഡ് നിങ്ങളുടെ സ്മാര്‍ട്ട്ഫോണിലോ മറ്റ് എക്കോ ഷോ കൊണ്ടുവരുവാനും സാധിക്കുന്നതാണ്. എക്കോ ഷോ 8 അലാറങ്ങള്‍ സജ്ജമാക്കാന്‍ ഉപയോഗിക്കാം, ടൈമറുകള്‍ ഉപയോക്താക്കളെ അവരുടെ ദിവസം മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കും. നിങ്ങളുടെ ടെലിഫോണ്‍, വൈദ്യുതി ബില്ലുകള്‍ കൃത്യസമയത്ത് അടയ്ക്കാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ഈ ഡിവൈസിനോട് ആവശ്യപ്പെടാം. ഇത് ഒരു ഡിജിറ്റല്‍ ഫോട്ടോ ഫ്രെയിം ആയി ഉപയോഗിക്കാം. നിങ്ങള്‍ക്ക് ഇത് നിങ്ങളുടെ ഡ്രോയിംഗ് റൂമില്‍ സ്ഥാപിച്ച് ദിവസം മുഴുവന്‍ നിങ്ങളുടെ ഫോട്ടോകള്‍ പ്ലേ ചെയ്യാനും കഴിയും.

 

 

Top