ആപ്പിൾ ഡേ സെയ്ൽ; മികച്ച വിലക്കുറവിൽ ആപ്പിളിന്റെ ഡിവൈസുകൾ സ്വന്തമാക്കാം

വർഷത്തെ അവസാന ആപ്പിൾ ഡേ സെയ്ൽ ആരംഭിച്ച് ആമസോൺ. ഡിസംബർ 16 വരെയാണ് സെയ്ൽ. സെയ്‌ലിൽ ആപ്പിളിന്റെ പുതുതായി വില്പനക്കെത്തിയ ഐഫോൺ 12 സീരീസ്, ഐഫോൺ 11, ഐഫോൺ 7, ഐപാഡ് മിനി, മാക്ബുക്ക് പ്രോ എന്നീ ഡിവൈസുകൾ മികച്ച വിലക്കുറവിൽ വാങ്ങാനുള്ള അവസരമുണ്ടാകും. ഇതിന്റെ ഭാഗമായി 2990 രൂപ കിഴിവോടെ 51,999 രൂപയ്ക്ക് ഐഫോൺ 11 വാങ്ങാം. ഐഫോൺ 7-ന് 23,900 രൂപയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ഓഫറുകളുടെ കൂടെ തന്നെ യെസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് ഫോൺ വാങ്ങുന്നതെങ്കിൽ 1750 രൂപയുടെ അധിക ഡിസ്‌കൗണ്ടുമുണ്ട്.

എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഐപാഡ് മിനി വാങ്ങുന്നവർക്ക് 5,000 രൂപ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കും. എച്ച്ഡിഎഫ്സി കാർഡ് ഉടമകൾക്ക് ആപ്പിൾ മാക്ബുക്ക് പ്രോ വാങ്ങുമ്പോൾ 6000 രൂപ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ആണ് ഒരുക്കിയിരിക്കുന്നത്.

Top