ആമസോൺ കസ്റ്റമേഴ്‌സ് ചോയ്‌സ് അവാർഡ് ആപ്പിളിന്റെ ഐഫോൺ 13ന്

2021ലെ മികച്ച ഫോണിനുള്ള ആമസോൺ കസ്റ്റമേഴ്‌സ് ചോയ്‌സ് അവാർഡ് ആപ്പിളിന്റെ  ഐഫോൺ 13ന്  . ഈ വർഷം അവതരിപ്പിച്ച ഐഫോണ്‍ 13 ഇന്ത്യ ഉൾപ്പെടുയള്ള വിപണികളിൽ വൻ മുന്നേറ്റമാണ് നടത്തിയത്. ഈ വർഷത്തെ പ്രീമിയം സ്മാർട് ഫോണായി ഐഫോൺ 13 മിനിയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഈ വർഷത്തെ അൾട്രാ പ്രീമിയം സ്മാർട് ഫോൺ, മികച്ച ക്യാമറ സ്മാർട് ഫോൺ അവാർഡുകൾ ഐഫോൺ 13 പ്രോയും സ്വന്തമാക്കി. മികച്ച ഡിസൈൻ, ഗെയിമിങ് സ്മാർട് ഫോൺ എന്നിവയാണ് ഐഫോൺ 13ന് അവാര്‍ഡ് കിട്ടിയത്.

Top