ആമസോണ്‍ ആപ്പിലൂടെ ഇനി വിമാന ടിക്കറ്റും ബുക്ക് ചെയ്യാം

ബാംഗ്ലൂര്‍:ആമസോണ്‍ ആപ്പ് വഴി ഇനി വിമാനടിക്കറ്റും ബുക്ക് ചെയ്യാം. ആമസോണ്‍ ഓണ്‍ലൈന്‍ ട്രാവല്‍ സേവന ദാതാക്കളായ ക്ലിയര്‍ ട്രിപ്പുമായി ചേര്‍ന്നാണ് പുതിയ സംവിധാനം നടപ്പാക്കിയിരിക്കുന്നത്.

ആപ്പ് വഴി ആഭ്യന്തര വിമാന ടിക്കറ്റുകളാണ് ലഭിക്കുക. ഇനി ഉപയോക്താക്കള്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താലും യാതൊരുവിധ നിരക്കുകളും ഉപയോക്താക്കളില്‍ നിന്നും ഇടാക്കില്ലെന്ന് ആമസോണ്‍ കമ്പനി വ്യക്തമാക്കി. ആമസോണ്‍ വെബ്‌സൈറ്റിലും ആപ്പിലും കാണുന്ന ഫ്‌ളൈറ്റ് ഐക്കണുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും ആമസോണ്‍ അറിയിച്ചു.

Top