ആമസോണ്‍ തലവന്‍ ജെഫ് ബെസോസ് ഇന്ന് ബഹിരാകാശത്തേക്ക്

ആമസോണ്‍ തലവന്‍ ജെഫ് ബെസോസ് ഇന്ന് ബഹിരാകാശത്തേക്ക് പറക്കും. ബഹിരാകാശ ടൂറിസം മേഖലയില്‍ ഒരു നാഴികക്കല്ലായിരിക്കും യാത്ര എന്നാണ് കരുതുന്നത്. ബെസോസിന്റെ സ്‌പേസ് കമ്പനിയായ ബ്ലൂ ഒറിജിന്റെ പേടകത്തിലാണ് ബഹിരാകാശം തൊടാന്‍ യാത്ര തിരിക്കുക.

ജെഫ് ബെസോസിന്റെ സഹോദരന്‍ മാര്‍ക്ക് ബെസോസ്, 82 കാരി വാലി ഫങ്ക് , 18 വയസുള്ള ഒലിവര്‍ ഡീമന്‍ എന്നിവരടങ്ങുന്ന സംഘവും ഒപ്പമുണ്ട്. യു.എസിലെ ആദ്യ വൈമാനികയും മുമ്പ് നാസയുടെ പരിശീലനത്തില്‍ പങ്കെടുക്കുകയും ബഹിരാകാശത്തേക്ക് പോകാന്‍ തയ്യാറെടുക്കുകയും ചെയ്ത വ്യക്തിയാണ് ഫങ്ക്.

യാത്ര വിജയകരമായി പര്യവസാനിച്ചാല്‍ ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ വനിതയാകും ഫങ്ക്. ഒലിവര്‍ ഏറ്റവും പ്രായം കുറഞ്ഞയാളും.

Top