മികച്ച ഓഫറുകളോടെ വിദ്യാര്‍ത്ഥികള്‍ക്കായി ആമസോണ്‍ ബാക്ക് ടു സ്‌കൂള്‍ സ്റ്റോര്‍

വിദ്യാര്‍ത്ഥികള്‍ക്കായി ആമസോണ്‍ ബാക്ക് ടു സ്‌കൂള്‍ സ്റ്റോര്‍ ആരംഭിച്ച് പ്രമുഖ ഈ കൊമേഴ് കമ്പനിയായ ആമസോണ്‍. വിദ്യാര്‍ത്ഥികള്‍ക്ക് ആവിശ്യമായ സ്‌കൂള്‍ ബാഗുകള്‍, ലഞ്ച് ബോക്‌സുകള്‍, ഷൂസ്, ഇലക്ട്രോണിക്‌സ്, സ്റ്റേഷനറി തുടങ്ങിയ നിരവധി ഉല്‍പ്പന്നങ്ങള്‍ മികച്ച ഇളവുകളോടെ ആമസോണില്‍ നിന്നും ലഭ്യമാകും.

സ്വിസ് മിലിറ്ററി, അമേരിക്കന്‍ ടൂറിസ്റ്റര്‍, ആമസോണ്‍ ബേസിക്‌സ്, സഫാരി, സ്‌കൈ ബാഗ്സ്, വൈല്‍ഡ് ക്രാഫ്റ്റ്സ് തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുടെ ബാഗുകള്‍ 70ശതമാനം വരെ ഓഫറോടെ ലഭിക്കും.

100 രൂപ മുതല്‍ ബോറോസില്‍, സെല്ലോ, പീജിയന്‍, മില്‍ട്ടണ്‍ ടപ്പര്‍വെയര്‍ തുടങ്ങിയ മികച്ച ബ്രാന്‍ഡുകളുടെ ലഞ്ച് ബോക്‌സുകള്‍, വാട്ടര്‍ ബോട്ടിലുകള്‍ എന്നിവ ലഭ്യമാണ്. 199 രൂപ മുതല്‍ ഡിസ്നി, നൈക്ക്, ബാറ്റ റെഡ് ടേപ്പ്, ലിബര്‍ട്ടി തുടങ്ങിയ ബ്രാന്‍ഡുകളുടെ ഷൂസുകള്‍ ലഭിക്കും.

മികച്ച വിലയില്‍ ആമസോണ്‍ സ്‌റ്റോറില്‍ നിന്നും ഓര്‍പാറ്റ്, അപ്‌സര, ലുക്‌സര്‍, നടരാജ് ക്ലാസ്സ്മേറ്റ്, തുടങ്ങിയ ബ്രാന്‍ഡുകളുടെ നോട്ട് പാടുകള്‍, കാല്‍ക്കുലേറ്റര്‍, എഴുത്തുപകരണങ്ങള്‍, എന്നിവയും ക്യാമലിന്‍, കാമേല്‍, ഫേബര്‍ കാസ്റ്റെല്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് ഉല്‍പ്പന്നങ്ങളും ലഭ്യമാകും.

40ശതമാനം വരെ ഇളവുകളോടെ സ്‌പോര്‍ട്‌സ് ഫിറ്റ്‌നസ് ബ്രാന്‍ഡുകളുടെ ക്രിക്കറ്റ്, സൈക്ലിങ്, ടെന്നീസ്, ബാഡ്മിന്റണ്‍, ഫുട്‌ബോള്‍, തുടങ്ങിയവയുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാം. 299രൂപ മുതല്‍ ഫിലിപ്സ്, ഇഎസ്ന്‍ 999, പവര്‍ പ്ലസ്, എവരിഡേ തുടങ്ങിയവയുടെ ഡസ്‌ക് ലൈറ്റുകള്‍ ലഭിക്കും.

Top