സിനിമാ നിർമ്മാണ രംഗത്തേക്ക് ആമസോൺ: ആദ്യ ചിത്രം അക്ഷയ് കുമാറിന്റെ രാംസേതു

മസോൺ പ്രൈം വീഡിയോ സിനിമനിർമ്മാണ രംഗത്തേക്ക്. അക്ഷയ് കുമാർ നായകനായ രാംസേതുവാണ് പ്രൈം വീഡിയോയുടെ ആദ്യ നിർമ്മാണ സംരംഭം. ലൈക്ക പ്രൊഡക്ഷൻസ്, കേപ് ഓഫ് ഗുഡ് ഫിലിംസ്, അബുണ്ടാന്റിയ എന്റെർടൈന്മെന്റ്‌ എന്നിവക്കൊപ്പം സഹനിർമ്മാതാവാണ് ആമസോൺ പ്രൈം വീഡിയോ.

പരമാണു, തേരേ ബിന്‍ ലാദന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ അഭിഷേക് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാക്കലിൻ ഫെർണാണ്ടസ്, നുസ്റത്ത് ഭറൂച്ച തുടങ്ങിയവരും അക്ഷയ്ക്കൊപ്പം ചിത്രത്തിൽ വേഷമിടും

ഇന്ത്യന്‍ പൈതൃകത്തെ ഉയര്‍ത്തിക്കാട്ടുന്ന ഒരു സിനിമയുമായി സഹകരിച്ച് സഹനിര്‍മ്മാണത്തിലേക്ക് ചുവടുവെക്കുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണ് എന്ന് വാർത്താകുറിപ്പിലൂടെ പ്രൈം വീഡിയോ അറിയിച്ചു.

Top