അമാസ്ഫിറ്റ് ജിടിആര്‍ 2 എല്‍ടിഇ സ്മാര്‍ട് വാച്ച് പുറത്തിറക്കി

മാസ്ഫിറ്റ് ജിടിആര്‍ 2 എല്‍ടിഇ സ്മാര്‍ട്ട് വാച്ച് പുറത്തിറക്കി. ഈ സ്മാര്‍ട്ട് വാച്ച് ഒന്നില്‍ കൂടുതല്‍ ഇസിം കോള്‍ ഫംഗ്ഷനുമായി വരുന്നു. ഈ എല്‍ടിഇ സ്മാര്‍ട്ട് വാച്ച് മോഡല്‍ കൂടുതല്‍ പ്രവര്‍ത്തനം നല്‍കുന്നു. റൗണ്ട് ഡയല്‍, സിലിക്കണ്‍ സ്ട്രാപ്പ്, ഹൃദയമിടിപ്പ്, ബ്ലഡ് ഓക്‌സിജന്‍ സാച്ചുറേഷന്‍ (SpO2) മോണിറ്ററിംഗ് എന്നിവയുമായാണ് അമാസ്ഫിറ്റ് ജിടിആര്‍ 2 എല്‍ടിഇ വിപണിയില്‍ വരുന്നത്.

പുതിയ അമാസ്ഫിറ്റ് ജിടിആര്‍ 2 എല്‍ടിഇ സ്മാര്‍ട്ട് വാച്ചിന് ആഗോളതലത്തില്‍ യൂറോ 249 (ഏകദേശം 21,900 രൂപ) വില വരുന്നു. അമാസ്ഫിറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ആമസോണ്‍ വഴി ക്യു 3 2021 ലും ഇത് ലഭ്യമാകും. ജര്‍മ്മന്‍, സ്പെയിന്‍ വിപണികളിലും ഈ സ്മാര്‍ട്ട് വാച്ച് പ്രഖ്യാപിച്ചു.

അമാസ്ഫിറ്റ് ജിടിആര്‍ 2 എല്‍ടിഇയും അമാസ്ഫിറ്റ് ജിടിആര്‍ 2 തമ്മിലുള്ള യഥാര്‍ത്ഥ വ്യത്യാസം ഒന്നില്‍ കൂടുതല്‍ ഇസിം എല്‍ടിഇ കോള്‍ ഫംഗ്ഷനാണ്. 1.39 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 326 പിപി പിക്സല്‍ ഡെന്‍സിറ്റി, 450 നൈറ്റിന്റെ പീക്ക് ബറൈറ്റ്‌നസ്സ് എന്നിവ ഇതിലുണ്ടാകും. ഏറ്റവും പുതിയ ആപ്പിള്‍ വാച്ച് പോലെ തന്നെ ഈ സ്മാര്‍ട്ട് വാച്ചിന് SpO2 ഫീച്ചറുമുണ്ട്. 3 ഡി ഗ്ലാസ് സുരക്ഷയും, ആക്സിലറോമീറ്റര്‍, എയര്‍ പ്രഷര്‍ സെന്‍സര്‍, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, ഹാര്‍ട്ട്‌റേറ്റ് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന സെന്‍സറുകളുടെ ഒരു നിര തന്നെ ഈ സ്മാര്‍ട്ട് വാച്ചില്‍ നല്‍കിയിട്ടുണ്ട്.

ഇസിം സപ്പോര്‍ട്ടുള്ള കോളിംഗ് ഫീച്ചറുമായി അമാസ്ഫിറ്റ് ജിടിആര്‍ 2 എല്‍ടിഇ എഡിഷന്‍ സ്മാര്‍ട്ട് വാച്ച്
അമാസ്ഫിറ്റ് ജിടിആര്‍ 2 എല്‍ടിഇ 12 പ്രൊഫഷണല്‍ സ്‌പോര്‍ട്‌സ് മോഡുകളുമായി പ്രീലോഡ് ചെയ്തിരിക്കുന്നു. ഓഫ്ലൈന്‍ പ്ലേബാക്കിനായി 600 പാട്ടുകള്‍ വരെ സ്റ്റോര്‍ ചെയ്യുവാന്‍ കഴിവുള്ള 3 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് ഇതില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജിടിആര്‍ 2 എല്‍ടിഇയില്‍ 417 എംഎഎച്ച് ബാറ്ററിയുണ്ടാകും, ഇത് ഏകദേശം രണ്ടാഴ്ചത്തെ ബാറ്ററി ലൈഫ് നിങ്ങള്‍ക്ക് ഉറപ്പാക്കുന്നു.

പവര്‍-സേവിംഗ് മോഡില്‍ ഉപയോഗിക്കുകയാണെങ്കില്‍ ഇത് 38 ദിവസം വരെ നിലനില്‍ക്കും. എന്നാല്‍, നിങ്ങള്‍ എത്ര തവണ കോളിംഗ് ഫംഗ്ഷന്‍ ഉപയോഗിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി ബാറ്ററി ആയുസ്സ് വ്യത്യാസപ്പെടാം. ഈ സ്മാര്‍ട്ട് വാച്ച് ജിപിഎസിനൊപ്പം ഡ്യൂവല്‍ സാറ്റലൈറ്റ് പൊസിഷനിംഗും എന്‍എഫ്സിയും കൂടാതെ വൈ-ഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയെയും സപ്പോര്‍ട്ട് ചെയ്യും. ഒരു വൈ-ഫൈ നെറ്റ്വര്‍ക്കിലൂടെ മ്യൂസിക് പ്രക്ഷേപണം ചെയ്യുന്നതിന് വൈ-ഫൈ മ്യൂസിക് ട്രാന്‍സ്മിഷനുമുണ്ട്.

 

Top