‘അമാസ്ഫിറ്റ് ബിഐപി യു പ്രോ’ സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

മാസ്ഫിറ്റ് പുതിയൊരു ബജറ്റ് സ്മാർട്ട് വാച്ച് കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ബിഐപി യുവിന്റെ ഫുൾ ലോഡ് ചെയ്ത പതിപ്പായ അമാസ്ഫിറ്റ് ബിഐപി യു പ്രോ ആണ് ലോഞ്ച് ചെയ്തത്. ബിഐപി യു സ്മാർട്ട് വാച്ച് ഏതാനും മാസങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.

1.43 ഇഞ്ച് സ്‌ക്വയർ ഡിസ്‌പ്ലേയും വളഞ്ഞ അരികുകളുമുള്ള അമാസ്ഫിറ്റ് ബിഐപി യു പ്രോ പ്രീമിയം ലുക്കുള്ള സ്മാർട്ട് വാച്ചാണ്. ഈ സ്മാർട്ട് വാച്ചിന്റെ മൂന്ന് വശങ്ങളിൽ കനംകുറഞ്ഞ ബെസലുകളാണ് നൽകിയിട്ടുള്ളത്. വാച്ചിന്റെ ഡിസ്പ്ലേ 2.5 ഡി ടെമ്പർഡ് ഗ്ലാസ് ഉപയോഗിച്ച് ആന്റി ഫിംഗർപ്രിന്റ്‌ കോട്ടിംഗ് പ്രോട്ടക്ട് ചെയ്തിട്ടുണ്ട്.

ഫിറ്റ്‌നസുമായി ബന്ധപ്പെട്ട ഫീച്ചറുകളുള്ള അമാസ്ഫിറ്റ് ബി‌പി യു പ്രോ 60 ലധികം സ്‌പോർട്‌സ് മോഡുകളുള്ള ഡിവൈസാണ്. ഇത് ജി‌പി‌എസിന്റെയും ഹൃദയമിടിപ്പ് സെൻസറിന്റെയും സഹായത്താൽ നടന്നതോ ഓടിയതോ ആയ ദൂരം, കലോറി ബേൺ ചെയ്തതിന്റെ  അളവും കൃത്യമായി ഉപയോക്താക്കൾക്ക് കാണിച്ചുതരുന്നു.

Top