ഈ വര്‍ഷത്തെ അമര്‍നാഥ് തീര്‍ഥാടന യാത്രയ്ക്കിടെ ഭീകരാക്രമണത്തിന് സാധ്യതയെന്ന്…

ന്യൂഡല്‍ഹി: ഇത്തവണത്തെ അമര്‍നാഥ് തീര്‍ഥാടന യാത്രയ്ക്ക് ടെററിസ്റ്റ് ഭീക്ഷണിയുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇതേ തുടര്‍ന്ന് സുരക്ഷ ശക്തമാക്കാന്‍ ജമ്മു കാശ്മീര്‍ സര്‍ക്കാരിനും സുരക്ഷാ സേനകള്‍ക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി. ജൂലൈ ഒന്നിന് അമര്‍നാഥ് യാത്ര തുടങ്ങാനിരിക്കെയാണ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്.

Top