തോല്‍വിയില്‍ നിന്ന് ഒരിക്കലും കോണ്‍ഗ്രസ് പാഠം പഠിക്കില്ലെന്ന് അമരീന്ദര്‍സിങ്

ചണ്ഡിഗഡ്: തോല്‍വിയില്‍ നിന്ന് ഒരിക്കലും കോണ്‍ഗ്രസ് പാഠം പഠിക്കില്ലെന്ന് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍സിങ്. അമരീന്ദറിന്റെ നാലരവര്‍ഷത്തെ ഭരണമാണ് കോണ്‍ഗ്രസിന് പഞ്ചാബിലേറ്റ കനത്തതിരിച്ചടിക്ക് കാരണമായതെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് നേതൃത്വം ഒരിക്കലും പാഠം പഠിക്കില്ല. യുപിയിലും, മണിപ്പൂരിലും, ഗോവയിലും, ഉത്തരാഖണ്ഡിലും കോണ്‍ഗ്രസിനേറ്റ നാണംകെട്ട തോല്‍വിക്ക് ആരാണ് ഉത്തരവാദിയെന്ന് അമരീന്ദര്‍ ചോദിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ കനത്ത പരാജയത്തിനുള്ള കാരണം വെണ്ടക്കാ അക്ഷരത്തില്‍ ഭിത്തിയില്‍ എഴുതിവെച്ചിട്ടുണ്ട്. പക്ഷേ പാര്‍ട്ടി നേതൃത്വം ഒരിക്കലും അക്കാര്യം വായിച്ചെടുക്കാന്‍ തയ്യാറാകില്ലെന്നും അമരീന്ദര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ നാലരവര്‍ഷമായി അമരീന്ദര്‍ സര്‍ക്കാരുണ്ടാക്കിയ ഭരണവിരുദ്ധ തരംഗമാണ് പഞ്ചാബില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന് കാരണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ്ങ് സുര്‍ജെവാലെ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

Top