കേന്ദ്രപിന്തുണ ഉറപ്പാക്കേണ്ടിയിരുന്നത് മുഖ്യമന്ത്രിയുടെ കടമ: അമരീന്ദര്‍ സിംഗ്

ചണ്ഡിഗഡ്: മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചെന്ന കോണ്‍ഗ്രസ് ആരോപണത്തില്‍ മറുപടിയുമായി അമരീന്ദര്‍ സിംഗ്. മുഖ്യമന്ത്രിയെന്ന നിലയില്‍ മാത്രമാണ് കേന്ദ്രസര്‍ക്കാരുമായി താന്‍ ബന്ധപ്പെട്ടതെന്നാണ് അമരീന്ദര്‍ സിംഗിന്റെ മറുപടി.

കേന്ദ്രത്തിന്റെ പിന്തുണ ഉറപ്പാക്കുക എന്നത് മുഖ്യമന്ത്രിയെന്ന നിലയില്‍ തന്റെ കടമയായിരുന്നെന്നും അമരീന്ദര്‍ സിംഗ് വ്യക്തമാക്കി. ആവശ്യമായ ഘട്ടങ്ങളില്‍ പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും കാണേണ്ടി വന്നിരുന്നു. പഞ്ചാബിന്റെ നേട്ടത്തിനായി കേന്ദ്രമന്ത്രിമാരെ കാണേണ്ടത് മന്ത്രിമാരുടേയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top