പഞ്ചാബിലെ ചരിത്രപരമായ വിധിയെ മാനിക്കുന്നുവെന്ന് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങ്

അമൃത്സര്‍: പഞ്ചാബിലെ ചരിത്രപരമായ വിധിയെ മാനിക്കുന്നുവെന്ന് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. പഞ്ചാബികള്‍ പഞ്ചാബിയത്തിന്റെ വീര്യം പ്രകടിപ്പിച്ചുവെന്നും സിങ് ട്വിറ്ററില്‍ കുറിച്ചു.

‘ജനങ്ങളുടെ വിധിയെ ഞാന്‍ എല്ലാ വിനയത്തോടെയും സ്വീകരിക്കുന്നു. പഞ്ചാബികള്‍ വിഭാഗീയതയ്ക്കും ജാതിക്കും അതീതമായി ഉയര്‍ന്ന് വോട്ട് ചെയ്തുകൊണ്ട് പഞ്ചാബിയത്തിന്റെ യഥാര്‍ഥ വീര്യ പ്രകടിപ്പിച്ചു.’ എന്നായിരുന്നു അമരീന്ദര്‍ സിങിന്റെ ട്വീറ്റ്.

പാട്യാല മണ്ഡലത്തില്‍ ദയനീയമായ പരാജയം നേരിട്ടിരിക്കുകയാണ് അമരീന്ദര്‍. ആം ആദ്മി സ്ഥാനാര്‍ഥി അജിത് പാല്‍ സിങ് കോഹ്‌ലിയാണ് മുന്‍മുഖ്യമന്ത്രിയെ പരാജയപ്പെടുത്തിയത്. രണ്ടാം സ്ഥാനത്ത് ശിരോമണി അകാലിദള്‍ സ്ഥാനാര്‍ത്ഥി ഹര്‍പാല്‍ ജുനേജയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥു വിഷ്ണു ശര്‍മ്മയ്ക്കും പിന്നില്‍ നാലാം സ്ഥാനത്താണ് ക്യാപ്റ്റന്‍ കോണ്‍ഗ്രസുമായി പിരിഞ്ഞ് സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ചാണ് അമരീന്ദര്‍ ഇത്തവണ മത്സരത്തിനിറങ്ങിയത്. പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന ക്യാപ്റ്റന്റെ പാര്‍ട്ടി ബിജെപി സഖ്യ കക്ഷിയാണ്.

 

Top