ആന്ധ്രയുടെ തലസ്ഥാനം അമരാവതി തന്നെയെന്ന് തിരുത്തി കേന്ദ്രം പുതിയ ഭൂപടമിറക്കി

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യു​ടെ പു​തി​യ ഭൂ​പ​ടം വീ​ണ്ടും പ​രി​ഷ്ക​രി​ച്ചു. ആ​ന്ധ്രാ​പ്ര​ദേ​ശി​ന്‍റെ ത​ല​സ്ഥാ​ന​മാ​യി അ​മ​രാ​വ​തി​യെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​തി​യ ഭൂ​പ​ടം പു​റ​ത്തി​റ​ക്കി​യ​ത്.

നേരത്തേ പ്രസിദ്ധീകരിച്ച ഭൂപടത്തില്‍ നിന്നും അമരാവതിയെ ഒഴിവാക്കിയത് വിവാദമായിരുന്നു. മുഖ്യമന്ത്രി ജഗ്‍മോഹന്‍ റെഡ്ഡിയുടെ താല്‍പര്യപ്രകാരമാണ് നടപടിയെന്നും തലസ്ഥാനം മാറ്റാനുള്ള ശ്രമം നടക്കുന്നുവെന്നും ആരോപിച്ച് ടിഡിപി രംഗത്തെത്തിയിരുന്നു.

പുതിയ കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവ കൂടി ഉള്‍പ്പെടുത്തി പുറത്തിറക്കിയ ഭൂപടത്തിലാണ് ആന്ധ്രയുടെ തലസ്ഥാനം മാത്രം രേഖപ്പെടുത്താന്‍ വിട്ടുപോയത്.

2014-ലാണ് അമരാവതിയെ ആന്ധ്ര തലസ്ഥാനമായി പ്രഖ്യാപിച്ചത്. സെക്രട്ടേറിയറ്റും ഹൈക്കോടതിയും ഇവിടേക്കു മാറ്റി. കഴിഞ്ഞ മേയില്‍ സ്ഥാനമേറ്റ ജഗന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവച്ചു. നായിഡു പണി കഴിപ്പിച്ച കോണ്‍ഫറന്‍സ് ഹാള്‍ പൊളിക്കുകയും ചെയ്തിരുന്നു.

Top