യുഎസ് ഓപ്പണില്‍ നിന്നും അമാന്‍ഡ അനിസിമോവ പിന്‍മാറി

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ നിന്നും അമേരിക്കയുടെ കൗമാര താരം അമാന്‍ഡ അനിസിമോവ പിന്‍മാറിയതായി റിപ്പോര്‍ട്ട്. അമാന്‍ഡയുടെ പിതാവും പരിശീലകനുമായ കോണ്‍സ്റ്റാന്റിന്റെ മരണത്തെ തുടര്‍ന്നാണ് ടൂര്‍ണമെന്റില്‍ നിന്നുള്ള പിന്‍മാറ്റം.

കഴിഞ്ഞ ജൂണില്‍ നടന്ന ഫ്രഞ്ച് ഓപ്പണില്‍ സെമിയിലെത്തിയ താരമാണ് പതിനേഴുകാരിയായ അനിസിമോവ. 2018 ല്‍ യുഎസ് ഓപ്പണില്‍ പങ്കെടുത്തെങ്കിലും ലോകറാങ്കിംഗില്‍ 24-ാം സ്ഥാനത്തുള്ള താരം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. ഫ്രഞ്ച് ഓപ്പണില്‍ സെമിയിലേക്കുള്ള വഴിയില്‍ സിമോണ ഹാലപ്പിനെ അനിസിമോവ പരാജയപ്പെടുത്തിയിരുന്നു. കിരീടം നേടിയ ആഷ്‌ലി ബാര്‍ട്ടിയോടാണ് സെമിയില്‍ പരാജയപ്പെട്ടത്.

ഈ വര്‍ഷത്തെ അവസാനത്തെ ഗ്രാന്‍ഡ് സ്ലാമായ യുഎസ് ഓപ്പണ്‍ തിങ്കളാഴ്ചയാണ് ആരംഭിക്കുക.

Top