രാക്ഷസനെക്കുറിച്ച് പറഞ്ഞ് അമലാ പോള്‍; താന്‍ സംവിധായകനോട് മാപ്പ് പറഞ്ഞു

മിഴില്‍ അടുത്തിടെ ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് സംവിധായകന്‍ റാം കുമാര്‍ ഒരുക്കിയ രാക്ഷസന്‍. ചിത്രത്തിലെ ഷൂട്ടിങ് വിശേഷങ്ങള്‍ പങ്ക് വയ്ക്കുകയാണ് നടി അമലാ പോള്‍. സംവിധായകനുമായുള്ള ആദ്യകൂടിക്കാഴ്ച്ചയെക്കുറിച്ചുള്ള അനുഭവമാണ് അമല ഒരു അഭിമുഖത്തില്‍ പങ്ക് വച്ചത്.

രാക്ഷസന്‍ എന്ന ചിത്രത്തിന്റെ കഥ പറയാന്‍ എത്തിയ റാം കുമാറിന് തന്റെ മുന്നില്‍ വല്ലാത്ത ഒരു സഭാകമ്പവും, ലജ്ജയുമൊക്കെയായിരുന്നെന്ന് അമല പറയുന്നു. എന്റെ മുഖത്ത് നോക്കാന്‍ ഒരു സങ്കോചമായിരുന്നു അദ്ദേഹത്തിന്. മാത്രമല്ല, കഥയെന്ന പേരില്‍ അദ്ദേഹം എന്തെക്കെയോ പറയുകയും ചെയ്തു. പറഞ്ഞുതീര്‍ന്നപ്പോള്‍ തനിക്ക് ഒന്നും മനസ്സിലായില്ല. താല്‍പര്യമില്ലെന്ന് പറഞ്ഞ് താന്‍ അദ്ദേഹത്തെ തിരികെ അയക്കുകയായിരുന്നു.

അതിന് ശേഷം ഹീറോ വിഷ്ണു വിശാല്‍ തന്നെ ഫോണ്‍ ചെയ്തു. റാം കുമാര്‍ ലജ്ജാശീലമുള്ള വ്യക്തിയാണെന്നും അതുകൊണ്ട് അയാളുടെ അസിസ്റ്റന്റ് വന്ന് കഥ പറയുമെന്നും പറഞ്ഞു. താനൊരു വലിയ നടിയാണെന്ന ധാരണ അദ്ദേഹത്തിന് ഉണ്ടായതാണ് അങ്ങനെയൊക്കെ അദ്ദേഹം പെരുമാറാന്‍ കാരണമായതെന്ന് അമല പറയുന്നു. അസിസ്റ്റന്റ് വന്ന് വ്യക്തമായി കഥ പറഞ്ഞപ്പോള്‍ എനിക്ക് ഇഷ്ടപ്പെടുകയും. പടം ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ആദ്യം ചിത്രത്തോട് താല്‍പര്യമില്ലെന്ന് പറഞ്ഞതിന് താന്‍ രാം കുമാറിനോട് പിന്നീട് മാപ്പ് പറയുകയും ചെയ്തുവെന്ന് അമല പറയുന്നു.

Top