നികുതി വെട്ടിപ്പില്‍ വിശദീകരണവുമായി അമലാ പോള്‍ ; കമന്റ് ബോക്‌സില്‍ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി നടി അമലാ പോള്‍.

തന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് താരം വിശദീകരണം നല്കിയിരിക്കുന്നത്.

താന്‍ ഒരു ഇന്ത്യക്കാരിയാണെന്നും, തനിക്ക് ഇന്ത്യയിലെവിടെയും സ്വത്ത് സമ്പാദിക്കാമെന്നും അമലാ പോള്‍ പറഞ്ഞു.

‘അധികൃതര്‍ പോലും നിയമവിരുദ്ധമായി ഒന്നും കണ്ടിട്ടില്ലാത്ത കാര്യമാണ് തനിക്കെതിരെ പ്രചരിക്കുന്നത്. ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് രാജ്യത്ത് എവിടെ വേണമെങ്കിലും ജോലി ചെയ്യാനും, സ്വത്ത് സമ്പാദിക്കാനുമുളള അവകാശമുണ്ട്. കേരളത്തിലെ പണത്തിനുള്ള അതേ മൂല്യം തന്നെയാണ് ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലുമുള്ളതെന്നും താരം വ്യക്തമാക്കി.

അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനും വിമര്‍ശകരുടെ അനുവാദം ആവശ്യമുണ്ടോയെന്നും അമല പോസ്റ്റിലൂടെ പരിഹസിച്ചു.

എന്നാല്‍ അമലാ പോളിന്റെ പോസ്റ്റിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

Top