നായകന്മാരെ പോലെ ഫൈറ്റ് ചെയ്യാന്‍ കഴിയില്ല, എനിക്കുള്ളത് ഓവറിയാണ്; അമല പോള്‍

തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും ബോളിവുഡ് വരെ എത്തി നില്‍ക്കുന്ന നടിയാണ് അമല പോള്‍.’അതോ അന്ത പറവൈ പോല്‍ ‘ എന്ന സിനിമയിലൂടെ ആക്ഷന്‍ രംഗങ്ങളിലും അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് നടി ഇപ്പോള്‍. എന്നാല്‍ നായകന്മാരെ പോലെ ആക്ഷന്‍ ചെയ്യാന്‍ പറയുന്നത് തനിക്ക് വെറുപ്പാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അമല.

കാടിനകത്ത് അകപ്പെടുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകയുടെ കഥയാണ് ‘അതോ അന്ത പറവൈ പോല്‍’ എന്ന സിനിമ. ഇത് വ്യത്യസ്തമായ സിനിമയായിരിക്കുമെന്ന് കഥ പറയുമ്പോള്‍ തന്നെ എനിക്ക് അറിയാമായിരുന്നു. ഇതുപോലെയുള്ള സിനിമകള്‍ ചെയ്യാനാണ് ഞാന്‍ ആഗ്രഹിച്ചിരുന്നതും. സിനിമയിലെ സ്റ്റണ്ടുകളെല്ലാം ചെയ്തത് ഞാന്‍ തന്നെയായിരുന്നു, അമല പറയുന്നു.

‘ഈ സിനിമയ്ക്ക് വേണ്ടി ആക്ഷന്‍ ചെയ്തപ്പോള്‍ ഞാന്‍ ശരിക്കും ചെയ്യുമോ എന്നോര്‍ത്ത് എല്ലാവര്‍ക്കും ടെന്‍ഷനായിരുന്നു. പക്ഷെ എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. അതിനാല്‍ ഓരോ ചുവടും നൃത്തം പോലെ പഠിച്ചെടുക്കുകയായിരുന്നു. ആക്ഷന്‍ ചെയ്യുമ്പോള്‍ ആളുകള്‍ക്ക് സ്ത്രീകളോടുള്ള ബഹുമാനം കൂടുമെന്ന് എനിക്ക് മനസിലായി. എന്നാല്‍ നായകന്മാരെ പോലെ ഫൈറ്റ് ചെയ്യാന്‍ പറയുന്നത് എനിക്ക് വെറുപ്പാണ്. കാരണം എനിക്കുള്ളത് ഓവറിയാണ്. അല്ലാതെ ബോള്‍സ് അല്ല. സ്ത്രീകളുടെ ശരീരഭാഷ തന്നെ വേറെയാണ്’. അമല വ്യക്തമാക്കി.

Top