ഡോ ഭദ്രയായി അമലാപോള്‍ എത്തുന്നു; അനൂപ് പണിക്കറുടെ പുതിയ ചിത്രം

നൂപ് പണിക്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഡോ.ഭദ്ര എന്ന കഥാപാത്രമായി അമലാപോള്‍ എത്തുന്നു. കടവാര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ഫോറന്‍സിക് ത്രില്ലറാണ്.

കേരളാ പൊലീസിലെ മുന്‍ സര്‍ജനായിരുന്ന ഡോ. ഉമ ദത്തന്റെ ജീവിതം അടിസ്ഥാനമാക്കിയൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ അഭിലാഷ് പിള്ളയുടേതാണ്. മറ്റു കഥാപാത്രങ്ങളെ തീരുമാനിച്ചിട്ടില്ല. സിനിമയുടെ ലൊക്കേഷന്‍ കോയമ്പത്തൂരും ചെന്നൈയുമാണ്.

Top