‘കെഡിഎം കീ’ ലഭിച്ചില്ല ;അമലാപോള്‍ ചിത്രം ആടൈ ആദ്യ പ്രദര്‍ശനം മുടങ്ങി

അമലാപോള്‍ ചിത്രം ആടൈ ഇന്ന് റിലീസ് ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തിന്റെ ഫസ്റ്റ് ഷോ മുടങ്ങി എന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനു വേണ്ടിയുള്ള ‘കെഡിഎം കീ’ തിയേറ്ററുകാര്‍ക്ക് ലഭ്യമായിട്ടില്ല. അതാണ് ചിത്രത്തിന്റെ പ്രദര്‍ശനത്തിന് തടസ്സം നേരിടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

രത്‌നകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ വിവാദമായിരുന്നു. ചിത്രത്തില്‍ അര്‍ധനഗ്നയായിട്ടായിരുന്നു അമലാ പോള്‍ പ്രത്യക്ഷപ്പെട്ടത്. ഇതായിരുന്നു വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

സിനിമയുടെ കഥ കേട്ട ഉടന്‍ മറ്റു പ്രോജക്ടുകളെല്ലാം വേണ്ടെന്നുവെച്ചാണ് അമല ‘ആടൈ’ ഏറ്റെടുക്കുന്നത്. ആടൈ അസാധാരണമായ തിരക്കഥയാണ് എന്ന് നേരത്തെ അമലാ പോള്‍ പറഞ്ഞിരുന്നു.

Top