ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി അമലാപോള്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ പൊലീസ് നടപടികളില്‍ പ്രതിഷേധിച്ച് ഒരുപാട് പേരാണ് തങ്ങളുടെ അഭിപ്രായം സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുന്നത്. ഇത്തരം നടപടികള്‍ക്കെതിരെ തങ്ങളുടെ അഭിപ്രായം തുറന്നടിക്കാനുള്ള ഒരു വേദി തന്നെയാണ് സോഷ്യല്‍ മീഡിയ. ഇപ്പോള്‍ ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത് തെന്നിന്ത്യന്‍ താരം അമലാപോള്‍ ആണ്.

പ്രതിഷേധിച്ച വിദ്യാര്‍ഥികളില്‍ ഒരു വിദ്യാര്‍ഥിനി പൊലീസിനു നേരെ വിരല്‍ ചൂണ്ടി നില്‍ക്കുന്ന ചിത്രം നേരത്തെ സാമൂഹ്യമാധ്യമങ്ങളില്‍ വറൈലായിരുന്നു. ആ ചിത്രത്തിന്റെ സൂചനാചിത്രം തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസ് ആക്കിയാണ് അമലാ പോള്‍ പിന്തുണ നല്‍കിയിരിക്കുന്നത്.

Top