‘അമല പോളിന്റെ ഹോട്ട് വീഡിയോകളും ഫോട്ടോകളും കാണാം’; ഇത്തരം സന്ദേശങ്ങള്‍ വരാറുണ്ട്

amala paul

നിക്ക് വരുന്ന മൊബൈല്‍ സന്ദേശങ്ങളിലെ ഉള്ളടക്കം പങ്കുവെച്ച് നടി അമല പോള്‍. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ‘ഭാസ്‌കര്‍ ഒരു റാസ്‌കലി’ന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ഒരു തമിഴ് ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് അമല മനസുതുറന്നത്.

അമല പോളിന്റെ ഹോട്ട് വീഡിയോകളും ഫോട്ടോകളും കാണാന്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ എന്ന് എനിക്ക് ഫോണില്‍ സന്ദര്‍ശങ്ങള്‍ വരാറുണ്ട്. ഇതെല്ലാം കാണുമ്പോള്‍ ദേഷ്യം വരും. ചിലപ്പോള്‍ തമാശയായി തോന്നാറുണ്ട്. എന്റെ കൂട്ടുകാര്‍ക്കെല്ലാം അത്തരം സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് എടുത്ത് അയക്കും.

ഫോണ്‍ ഉപയോഗിക്കുന്നതില്‍ ഞാന്‍ പിന്നോക്കമാണ്. വാട്‌സ്ആപ്പില്‍ ഓണ്‍ലൈനില്‍ കാണുമ്പോള്‍ തുടര്‍ച്ചയായി വിളിക്കുകയും സന്ദേശം ചെയ്യുകയും ചെയ്യുന്നവരുണ്ട്. അതെല്ലാം ശല്യമാണ്.- അമല പറയുന്നു.

Top