റിപ്പോര്‍ട്ടറുടെ വേഷത്തില്‍ അമല പോള്‍; അമ്പരന്ന് ആരാധകര്‍

ടൈയെക്കുറിച്ചറിയാന്‍ മുടി മുറിച്ച് തൊപ്പി ധരിച്ച് മൈക്കും പിടിച്ച് റിപ്പോര്‍ട്ടറുടെ വേഷത്തില്‍ അമലപോള്‍ തിയറ്ററിലെത്തി. താരത്തെ മനസിലാകാത്ത പ്രേക്ഷകര്‍ ആടൈയെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്തു. നല്ല സിനിമയാണെന്നും കുടുംബസമേതം കാണാന്‍ സാധിക്കുന്ന ചിത്രമാണെന്നും പ്രേക്ഷകര്‍ പറയുന്നുണ്ട്.

മിക്കവരും താരത്തിന്റെ അഭിനയത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് പറഞ്ഞത്. എത്തിയത് അമലപോളാണെന്ന് തിരിച്ചറിഞ്ഞ പ്രേക്ഷകര്‍ അമ്പരക്കുന്നതുമുണ്ട്. ക്രൈം ത്രില്ലര്‍ ജോണറിലുള്ള ചിത്രമാണ് ആടൈ. അമല പോളിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതാണ് ഈ സിനിമയിലെ കഥാപാത്രം. രത്‌നകുമാറാണ് ചിത്രത്തിന്റെ സംവിധാനം. കാമിനി എന്ന കഥാപാത്രമായാണ് അമല എത്തിയത്.

Top