നടി അമലപോള്‍ വിവാഹിതയായി; വരന്‍ ഗായകന്‍

നടി അമല പോള്‍ വിവാഹിതയായി. സുഹൃത്തും മുംബൈയില്‍ നിന്നുള്ള ഗായകനുമായ ഭവ്‌നിന്ദര്‍ സിങാണ് വരന്‍. ഭവ്‌നിന്ദര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ ചര്‍ച്ച. ”ത്രോബാക്ക്” എന്ന ഹാഷ്ടാഗോടെയാണ് ഭവ്നിന്ദര്‍, അമലയുമൊത്തുള്ള വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഒരാഴ്ച മുമ്പായിരുന്നു ഇവരുടെ വിവാഹമെന്നാണ് സൂചനകള്‍.

പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരായാണ് ഇരുവരെയും ചിത്രങ്ങളില്‍ കാണുന്നത്. ഇതിനു മുമ്പും ഭവ്നിന്ദറിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും അമലയുമൊത്തുളള ചില ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പുറത്തായിരുന്നു. ഏറെ നാളായി ഇവര്‍ സൗഹൃദത്തിലായിരുന്നു.

ജീവിതത്തിലെ ഏറ്റവും അടുത്ത കൂട്ടുകാരനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ അമല പോള്‍ തുറന്നുപറഞ്ഞിരുന്നു.സിനിമയുമായി അദ്ദേഹത്തിന് ബന്ധമില്ലെന്നും തങ്ങള്‍ പ്രണയത്തിലാണെന്നും അമല പറഞ്ഞിരുന്നു. അമലയുടെ രണ്ടാം വിവാഹമാണിത്. 2014 ജൂണ്‍ 12നായിരുന്നു മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ അമലയും തമിഴ് സംവിധായകന്‍ വിജയും വിവാഹിതരായത്.

Top