Amala Paul – Dhanush New movie title ‘Amma Kanakku

ധനുഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അമല പോള്‍ നായികയാകുന്നു. ധനുഷിന്റെ നിര്‍മ്മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസിന്റെ 2016ലെ ആദ്യ പ്രോജക്ടാണ് ഈ ചിത്രം. അമ്മാ കണക്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നലെ ആരംഭിച്ചു.

അശ്വിനി അയ്യര്‍ തിവാരിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. അശ്വിനി തന്നെ സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ നീല്‍ ബട്ടേ സന്നതായുടെ റീമേക്കാണ് അമ്മാ കണക്ക്.

ഒരു അമ്മയുടെയും മകളുടെയും ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് അമ്മാ കണക്ക്. മകളായി അമല പോള്‍ വേഷമിടുമ്പോള്‍ അമ്മയുടെ വേഷം കൈകാര്യം ചെയ്യുന്നത് രേവതിയാണ്.

സമുദ്രക്കനിയും ചിത്രത്തില്‍ ഒരു നിര്‍ണായക വേഷം അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ മറ്റു വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. വേല്‍രാജ് സംവിധാനം ചെയ്ത തങ്കമകന്‍ ആണ് ധനുഷ് ഒടുവില്‍ നിര്‍മ്മിച്ച ചിത്രം. ചിത്രം ബോക്‌സോഫീസില്‍ പരാജയമായിരുന്നു.

Top