ഗൗതം മേനോന്റെ ‘ കുട്ടി ലൗ സ്‌റ്റോറി’യില്‍ നായികയായി അമല പോള്‍

ഗൗതം വാസുദേവ് മേനോന്റെ പുതിയ തമിഴ് ചിത്രമാണ് കുട്ടി ലൗ സ്റ്റോറി. ഗൗതം മേനോന് പുറമെ വെങ്കട് പ്രഭു, എഎല്‍ വിജയ്, നളന്‍ കുമാരസ്വാമി എന്നിവരും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ ഗൗതം മേനോന്‍ ഒരുക്കുന്ന സെഗ്മെന്റില്‍ അമല പോള്‍ ആണ് നായികയായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

നളന്‍ കുമാര സ്വാമിയുടെ സെഗ്മെന്റില്‍ വിജയ് സേതുപതിയാണ് നായകനായെത്തുന്നത്. ചിത്രം ഒടിടി റിലീസായിരിക്കും.

Top