ആ യാത്രയോടെ താന്‍ ആഡംബര ജീവിതം ഉപേക്ഷിച്ചു, യാത്ര സൈക്കിളിലാണ്; അമല പോള്‍

ചെന്നൈ: ആടൈ സിനിമ ആദ്യം മുതലേ വിവാദങ്ങളിലായിരുന്നു. ചിത്രത്തില്‍ നടി അമലാപോളിന്റെ ലുക്കായിരുന്നു ചര്‍ച്ച. ഇപ്പോഴിതാ വിവാഹമോചനത്തിന് ശേഷം തന്റെ ജീവിതം എങ്ങനെ മാറി മറിഞ്ഞുവെന്നത് വിശദീകരിക്കുകയാണ് അമല. ‘ദാമ്പത്യം പരാജയപ്പെട്ടപ്പോള്‍ തകര്‍ന്നുപോയിരുന്നു. എങ്ങോട്ടെങ്കിലും ഓടിപ്പോകാന്‍ ആഗ്രഹിച്ചിരുന്നു. തുടര്‍ന്ന് താന്‍ ഒരു ഹിമാലയം യാത്ര നടത്തി’. ആ യാത്രയാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ചതെന്നും അമല പറയുന്നു. തുടര്‍ന്ന് താന്‍ ആഡംബരം എല്ലാം ഉപേക്ഷിക്കുകയും ചെയ്തു.

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചില്ല, ടെന്റില്‍ കിടന്നുറങ്ങി, ദിവങ്ങളോളം നടന്ന് ശരീരമാകെ മരവിച്ചിരുന്നുവെന്നും അമല പറഞ്ഞു. ഒറ്റയ്ക്കുള്ള യാത്രകള്‍ സ്വന്തം കരുത്ത് തിരിച്ചറിയാന്‍ സഹായിക്കുമെന്നും താരം പറഞ്ഞു. മേഴ്‌സിഡസ് ബെന്‍സ് വിറ്റു. സാധനങ്ങള്‍ വാങ്ങാന്‍ ചന്തയില്‍ പോകുന്നത് സൈക്കിളിലാണ്. മാസം 20000 രൂപയില്‍ കൂടുതല്‍ ചെലവാക്കാറില്ല. ഇപ്പോള്‍ പോണ്ടിച്ചേരിയിലാണ് താമസമെന്നും അമല കൂട്ടിച്ചേര്‍ത്തു. ജീവിക്കാന്‍ ഹിമാലയമാണ് ആഗ്രഹിച്ചത്. എന്നാല്‍ അത് ബുദ്ധിമുട്ടായതുകൊണ്ട് പോണ്ടിച്ചേരി തെരഞ്ഞെടുക്കുകയായിരുന്നു. ഇപ്പോള്‍ ബ്യൂട്ടിപ്പാര്‍ലറില്‍ പോകാറില്ല. ആയുര്‍വേദ ഡയറ്റാണ് തുടരുന്നത്. വിവാഹിതയാകാനും കുഞ്ഞുണ്ടാകാനും ആഗ്രഹിക്കുന്നുണ്ടെന്നും ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ താല്‍പര്യമുണ്ടെന്നും താരം പറഞ്ഞു.

Top