അമല പോള്‍ നായകിയാകുന്ന പുതിയ തമിഴ് ചിത്രം ‘ആടെ’ ; ടീസര്‍ പുറത്തിറങ്ങി

മല പോളിനെ നായികയാക്കി രത്‌നകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ആടെ’യുടെ ടീസര്‍ പുറത്തുവിട്ടു. ചിത്രത്തിന് ‘എ’ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്.

നേരത്തെ ചിത്രത്തിലെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ദേഹമാസകലം പരുക്ക് പറ്റി ടോയ്‌ലറ്റ് പേപ്പര്‍ ചുറ്റിയ അമലയുടെ ചിത്രമായിരുന്നു പോസ്റ്ററിലുള്ളത്.

കാമിനി എന്ന കഥാപാത്രത്തെയാണ് അമല പോള്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥകേട്ട് മറ്റ് പ്രോജക്ടുകള്‍ വേണ്ടെന്നു വെച്ചിട്ടാണ് ആടെ സ്വീകരിച്ചതെന്ന് നേരത്തെ അമല പോള്‍ പറഞ്ഞിരുന്നു.

കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗായകന്‍ പ്രദീപ് കുമാറാണ്. വി സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ ആടുജീവിതമാണ് അമലയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.

Top