അതിരുവിട്ട അഭിനയം; അമല പോളിനെ വിജയ് സേതുപതി സിനിമയിൽ നിന്ന് ഒഴിവാക്കി !

ക്കള്‍ സെല്‍വം വിജയ് സേതുപതിയുടെ പുതിയ ചിത്രത്തില്‍ നിന്ന് അമലാപോളിനെ ഒഴിവാക്കി. അമല ചിത്രത്തിനോട് സഹകരിക്കാത്തതിനാലാണ് ഒഴിവാക്കേണ്ടിവന്നതെന്നാണ് നിര്‍മാതാവ് രത്‌നവേല്‍കുമാറിന്റെ ആരോപണം. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നടി ഇപ്പോള്‍. ട്വിറ്ററിലൂടെയാണ് താരം മറുപടി നല്‍കിയത്.

തന്റെ പ്രിയ താരം വിജയ് സേതുപതിയോടൊപ്പം അഭിനയിക്കാന്‍ അവസരം നഷ്ട്ടമായതിന്റെ വിഷമവും അതേസമയം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ നിന്ന് നേരിട്ട ദുരനുഭവവും പങ്കുവെച്ചാണ് താരത്തിന്റെ ട്വീറ്റ്. ഊട്ടിയില്‍ നല്ല താമസ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരിലാണ് താന്‍ ഒഴിവാക്കപ്പെട്ടതെന്ന് നടി പറഞ്ഞു.

മുംബൈയില്‍ സിനിമയ്ക്കായുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് തന്നെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കി എന്ന നിര്‍മാതാവിന്റെ സന്ദേശം ലഭിച്ചത്. ഇക്കാര്യം തന്നെ നേരിട്ട് വിളിച്ച് പറയാനുള്ള മാന്യതപോലും അദ്ദേഹം കാട്ടിയില്ല. താന്‍ നായികയായി എത്തുന്ന പുതിയ ചിത്രം ആടൈയുടെ ടീസര്‍ പുറത്തുവന്നതാകാം ചിത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കാനുള്ള ഈ തിരക്കിട്ട തീരുമാനം എന്നും അമല പറഞ്ഞു.

ത്രില്ലര്‍ ചിത്രമായ ആടൈയുടെ ടീസറില്‍ അര്‍ദ്ധ നഗ്നയായിട്ടാണ് അമല പ്രത്യക്ഷപ്പെടുന്നത്. ഈ ചിത്രത്തിലെ തന്റെ കഥാപാത്രത്തോടുള്ള പുരുഷമേധാവിത്വപരമായ മുന്‍വിധിയാണ് ചന്ദ്രതാര ആര്‍ട്‌സ് പ്രൊഡക്ഷന്റെ പെട്ടെന്നുള്ള തീരുമാനത്തിനു പിന്നിലെന്നും അമല പറഞ്ഞു.

ടീസര്‍ പുറത്തുവന്നതോടെ തനിക്കെതിരെ മോശം രീതിയിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നതെന്നും അമല ചൂണ്ടികാട്ടി. തമിഴ്‌നാട്ടുകാര്‍ക്ക് വേണ്ടത് നല്ല സിനിമയാണെന്നും ഏറെ പാരമ്പര്യം പേറുന്ന ചലച്ചിത്രനിര്‍മാണ കമ്പനിയുടെ മാനസികാവസ്ഥയില്‍ മാറ്റം വരേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

ചിത്രീകരണം ആരംഭിച്ച സിനിമയില്‍ നിന്നും ഒരു മുന്നറിയിപ്പുപോലും ഇല്ലാതെ പുറത്താക്കപ്പെടുമ്പോള്‍ മാനസികമായും ശാരീരികമായും ആ കഥാപാത്ത്രതിനുവേണ്ടി തയ്യാറെടുത്ത താരത്തിന്റെ മാനസികാവസ്ഥ ആരും മാനിക്കാന്‍ തയ്യാറായില്ല.

തന്റെ ഈ തുറന്നു പറച്ചിലിലൂടെ ചിത്രത്തിലെ നായകനായ വിജയ് സേതുപതിയ്ക്ക് ഒരു വിധത്തിലും ബുദ്ധിമുട്ടുണ്ടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും നടി പറഞ്ഞു. വിജയ് സേതുപതിയുടെ ആരാധികയെന്ന നിലയില്‍ ചിത്രത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടതില്‍ ദുഃഖമുണ്ട്. ഭാവിയില്‍ ഒന്നിച്ച് അഭിനയിക്കാന്‍ അവസരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞാണ് അമല കുറിപ്പ് അവസാനിപ്പിക്കുന്നത്.

സംഗീതജ്ഞരായ രണ്ടുപേരുടെ തീവ്രമായ പ്രണയവും പ്രണയഭംഗവും പ്രമേയമാകുന്ന സിനിമയില്‍ തെലുങ്ക്- തമിഴ് താരം മേഘ ആകാശിനെയാണ് അമല പോളിന് പകരം നായികയാക്കിരിക്കുന്നത്.

Top