അമല്‍ നീരദും ഫഹദും ഒന്നിക്കുന്ന പുതിയ ചിത്രം ; നിര്‍മ്മാണത്തില്‍ പങ്കാളിയായി നസ്‌റിയ

FAHAD-NAZRIYA

മല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒരുമിക്കുന്ന പുതിയ ചിത്രം നിര്‍മ്മിക്കാന്‍ ഒരുങ്ങി നസ്‌റിയ. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം വാഗമണ്ണില്‍ ആരംഭിക്കും. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിസിനൊപ്പം ചേര്‍ന്നാണ് നസ്‌റിയ നിര്‍മ്മാണത്തില്‍ പങ്കാളിയാകുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്‌.

നിലവില്‍ അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിന്റെ സെറ്റിലാണ് ഫഹദ്. ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് അമല്‍ നീരദാണ്. ട്രാന്‍സിന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ഇരുവരും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

Top