അമല്‍ നീരദ്- ഫഹദ് ഫാസില്‍ ചിത്രം ‘വരത്തന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

Varathan

യ്യോബിന്റെ പുസ്തകം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടുമൊന്നിക്കുന്ന ചിത്രം വരത്തന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഐശ്വര്യ രാജേഷ് നായികയാവുന്ന ചിത്രം നിര്‍മിക്കുന്നത് അന്‍വര്‍ റഷീദും നസ്റിയയും ചേര്‍ന്നാണ്. ഷൂട്ടിംഗ് പൂര്‍ത്തിയായ വരത്തന്‍ ഓണത്തിന് റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.

തന്റെ അരങ്ങേറ്റ ചിത്രം ബിഗ് ബിയു ടെ രണ്ടാം ഭാഗമായി ബിലാല്‍ എന്ന ചിത്രം അമല്‍ നീരദ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റും മറ്റു ചില കാര്യങ്ങളും ഒത്തുവന്നാല്‍ മാത്രമേ ബിലാല്‍ തുടങ്ങാനാകൂവെന്നാണ് സൂചന.

Top