തനിക്ക് വീഴ്ച പറ്റിയെങ്കില്‍ പാര്‍ട്ടിക്ക് പരിശോധിക്കാമെന്ന് എ.എം ആരിഫ്

തിരുവനന്തപുരം: അരൂര്‍ – ചേര്‍ത്തല ദേശീയപാതയുടെ ശോച്യാവസ്ഥ പിഡബ്ല്യുഡി വിജിലന്‍സ് അന്വേഷിച്ചത് അറിഞ്ഞിരുന്നില്ലെന്ന് എ എം ആരിഫ്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം എന്നത് മാത്രമാണ് തന്റെ ആവശ്യം. നാട്ടുകാരുടെ കാര്യമാണ് താന്‍ പരാതിയായി ഉന്നയിച്ചത്.

പാര്‍ട്ടി സെക്രട്ടറിയോട് ഇക്കാര്യം സംസാരിച്ചിരുന്നു. തന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചെങ്കില്‍ പരിശോധിക്കാന്‍ പാര്‍ട്ടിക്ക് അധികാരമുണ്ടെന്നും ആരിഫ് പറഞ്ഞു. പാര്‍ട്ടിയോട് ആലോചിക്കാതെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട ആരിഫിന്റെ നടപടിയില്‍ വീഴ്ചയുണ്ടോയെന്ന് സിപിഎം നേതൃത്വം പരിശോധിക്കുമെന്നായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്.

ജി സുധാകരന്‍ മന്ത്രിയായിരിക്കെ ആരിഫ് തന്നെ നല്‍കിയ പരാതിയില്‍ റോഡ് നിര്‍മാണത്തെക്കുറിച്ച് വകുപ്പുതല അന്വേഷണം നടന്നിരുന്നു. ഇനിയൊരു വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

 

Top